.comment-link {margin-left:.6em;}

ബ്ലോഗുവാരഫലം (Malayalam blog reviews)

Wednesday, May 10, 2006

ബ്ലോഗുവാരഫലം

ബ്ലോഗുവാരഫലത്തിലേക്കു്‌ എല്ലാവര്‍ക്കും സ്വാഗതം!

മലയാളത്തിലുള്ള ബ്ലോഗുകളെ നിരൂപണം ചെയ്യുന്ന ഒരു പംക്തിയാണിതു്‌. വ്യക്തിവിമര്‍ശനമില്ലാതെ, മലയാളത്തിന്റെ നന്മയ്ക്കു വേണ്ടിയുള്ള ഒരു സംവാദമാണു്‌ ഇതിന്റെ ലക്ഷ്യം.

ഈ ബ്ലോഗുവാരഫലത്തില്‍ നിങ്ങളുടെ ബ്ലോഗും പരിഗണിക്കണമെങ്കില്‍ ആ കാര്യം (ബ്ലോഗിന്റെ പേരും URL-ഉം) ഒരു കമന്റിലൂടെ ദയവായി അറിയിക്കുക. ഭാവിയില്‍ നിങ്ങളുടെ ബ്ലോഗിനെ നിരൂപണത്തില്‍നിന്നു്‌ ഒഴിവാക്കണമെങ്കിലും ഇതിന്റെ കമന്റു തന്നെ ഉപയോഗിക്കാം.

117 Comments:

  • ഞാനിതാ എന്റെ blog വെള്ളിത്തളികയില്‍ സമര്‍പ്പിക്കുന്നു. മുറിക്കുമ്പോള്‍ മെല്ലെ മുറിക്കുക :)

    By Blogger rathri, at 9:31 PM  

  • നല്ല സംരംഭം. പക്ഷെ ഈ "വാരഫലം റെജിസ്ട്രേഷന്‍" പരിപാടി ആവശ്യമുണ്ടോ എന്നൊരു സന്ദേഹം മാത്രം! പ്രത്യേകിച്ചും പുതിയ നല്ല ബ്ലോഗുകള്‍ വരുമ്പോള്‍ (റെജിസ്ട്രേഷനു കാത്തുനില്ക്കാതെ) അവയെക്കൂടി വാരഫലത്തില്‍ ഉള്‍പ്പെടുത്തി "ബൂലോകം" വിപുലീകരിക്കണം എന്നാണ്‌ എന്റെ എളിയ അഭിപ്രായം.

    (ഈ കമന്റിലൂടെ എന്റെ നാലു സന്തതികളെയും ഈ വിദ്യാലയത്തില്‍ ചേര്‍ത്തിരിക്കുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ!)

    By Blogger രാജ്, at 4:40 AM  

  • ക്ഷമിക്കണം ഉമേഷ്‌, വാരഫലം കാണാന്‍ വൈകിപ്പോയി. ഉമേഷിന്റെ സ്റ്റൈല്‍ കണ്ടിട്ട്‌ ഞാന്‍ വാരഫലക്കരനായി ഉപമിച്ചു നോക്കിയിരുന്നു എന്റെ മനസ്സില്‍. എന്തായാലും ശരിയായ ദിശയിലാണ്‍ നാം പോകുന്നത്‌ എന്ന കാര്യത്തില്‍ സംശയമില്ല. വായനശാല എപ്പോഴും തുറന്നിരിക്കുകയാണ്‌. ഏനി ഒരു ലേഖനം എഴുതി തയ്യറാക്കൂ. എന്നാല്‍ "മലയാളം ന്യൂസ്‌"്ല്‍ പ്രസിദ്ധീകരിപ്പിക്കാന്‍ ശ്രമിക്കാം. "വയനശാല" മലയാളത്തില്‍ ആക്കി. ന്നാലും ക്ഷ സന്തോഷായീ ട്ടൊ. നേരെ ആയി വരും.

    By Blogger SunilKumar Elamkulam Muthukurussi, at 11:15 PM  

  • ഉമേഷ്‌,
    വാരഫലം ഇന്നാണ്‌ കണ്ടത്‌.ആദ്യത്തെ വാരഫലം വായിക്കുവാനായി കാത്തിരിക്കുന്നു. മലയാളം ബ്ലോഗുകളെക്കുറിച്ച്‌ ഒരു ലേഖനം എഴുതി തുടങ്ങുകയാണെങ്കില്‍ വളരെ നന്ന്. അതു നമുക്ക്‌ പത്രങ്ങളിലും കൊടുക്കാം.

    By Blogger Paul, at 4:43 PM  

  • njaan vadhasikshakku thayyaraayi irikkukayaanu. vannolu konnolu......
    Su

    By Blogger സു | Su, at 12:20 AM  

  • എഴുതാനുള്ള സ്കോപ്പും കോപ്പുമില്ലാത്ത എന്റെ ബളോഗിനെയും വാരാന്‍ തയ്യാറായത് നന്നായേയുള്ളു.
    വായിക്കാന്‍ കാത്തിരിക്കുന്നു.......

    By Blogger aneel kumar, at 1:08 PM  

  • തൊഴിച്ചൊളു.
    http://mallu-ungle.blogspot.com/

    ഇനി ഞാനായിട്ടി മാറിനില്കേണ്ട.

    മലയളം പഠിച്ചിട്ടില്ലതവനാണെന്നുള്ള പരിഗണന എനിക്കു വേണ്ട.

    By Blogger Kaippally, at 4:39 AM  

  • സാക്ഷാല്‍ വാരഫലക്കാരന്‍ പണ്ടൊരു തവണ എഴുതുകയുണ്ടായി. മലയളത്തില്‍, ആദ്യം മുതല്‍ അവസാനം വരെ വായിക്കാന്‍ പറ്റിയ മൂന്നു ആനുകാലികങ്ങളേ ഉള്ളുവത്രേ. കലാകൌമുദി,മാതൃഭൂമി പിന്നെ ദേശാഭിമാനി എന്നിവയാണവ. ബാക്കിയുള്ളതെല്ലാം അവസാനം മുതല്‍ തിരിച്ചു വായിക്കാന്‍ മാത്രം പറ്റിയതാണത്രെ.
    ഇങ്ങനെ ഒരു തരംതിരിവുവേണോ?
    ഏതായാലും ഞങ്ങളെല്ലാവരും ആകാംഷാഭരിതരായ്‌ കാത്തുനില്‍ക്കുകയാണ്‌ വാരഫലം വായിക്കാന്‍. അധിക കാലം ഇങ്ങനെ മുള്‍മുനയില്‍ നിര്‍ത്തല്ലേ.

    By Blogger SunilKumar Elamkulam Muthukurussi, at 5:54 AM  

  • ഇതു ശരിയാവൂലാ...
    ഉമേഷ് സര്‍ ,
    ആ കമന്റ്സ് കണ്ടില്ലെ?
    ചൂടന്റെ !!!

    By Blogger സു | Su, at 7:21 AM  

  • മനീഷികളേ,
    ഈ വരുന്ന അക്രമിയെ തളയ്ക്കാന്‍ വല്ല ചക്രവ്യൂഹവും ഉടന്‍ രചിയ്ക്കുവിന്‍!!!!
    ഇതില്‍ കമന്റ്സ്‌ എഴുതാനായി അവന്‍ ബ്ലൊഗ്ഗര്‍.കൊം-ല്‍ രജിസ്റ്റര്‍ ചെയ്തപോലേയുണ്ട്‌.

    By Blogger SunilKumar Elamkulam Muthukurussi, at 7:25 AM  

  • ഓന്റെ കമന്റും പണ്ടാറോമെല്ലാം എടുത്തുകളഞ്ഞു. പക്ഷേ ഈ പരിപാടി തുടര്‍ന്നാല്‍ എനിക്കു കമന്റു ഡിലീറ്റു ചെയ്യാനേ സമയമുണ്ടാവൂ. മറ്റെന്തെങ്കിലും വിദ്യ തോന്നുന്നുണ്ടോ കൂട്ടരേ?

    By Blogger ഉമേഷ്::Umesh, at 8:48 AM  

  • ഉമേഷ്,
    നേരത്തെ പോയ ആ കണ്ടന്മാഷു സ്പാം ചെയ്തിരിക്കുന്നത്, ബ്ലോഗുവാരഫലത്തിനെ ആയതില്‍ വളരെ സങ്കടമുണ്ട്. പിന്‍മൊഴികള്‍ക്കു നേരെ ഒരു സ്പാം അറ്റാക്ക് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു... എങ്കിലും ഈ സംഭവം കാണാതെ പോയതില്‍ വ്യസനിക്കുന്നു.

    By Blogger രാജ്, at 11:07 AM  

  • pls check visitor activity.

    By Blogger aneel kumar, at 2:18 PM  

  • (ഉ)മാഷേ..... അടിയനേം കൂടി ദത്തെടുക്കണേ.... കാലേപിടിച്ചലക്കി, എല്ലാം വലിച്ചു കീറി നാലു മൂലക്കു തൂക്കിയിട്ടു കഴിഞ്ഞതിനു ശേഷം വല്ലോം ബാക്കിയുണ്ടേല്‍ പറഞ്ഞാ മതി, ഒരു ശവപ്പെട്ടിയുമായിട്ടു വരാം. :)

    മന്നു

    By Blogger ManojChandran, at 12:09 AM  

  • എല്ലാവര്‍ക്കും എന്റെ ബ്ലോഗിലേക്കു സ്വാഗതം.

    By Blogger മണി | maNi, at 7:37 AM  

  • ക്ഷമിക്കണം ബൂലോഗ തൊഴിക്കല്‍ ശാല കാണാന്‍ വൈകി പോയി കഴിയുമെങ്കില്‍ എന്നെയും കൂട്ടിക്കോളൂ
    അനീസ്‌
    പേര്‌: Anees.T
    ബ്ലോഗ്‌ പേര്‌: എനിക്ക്‌ ചുറ്റും
    URL: http://aneeslzd.blogspot.com

    By Blogger Anees Thrikkulath, at 11:52 AM  

  • നോസ്കാരം! ന്നാ ശരി അപ്പോ കാണാം. ഒഴിവ്ണ്ടെങ്കില്‍ ഈ വഴിക്കൊക്കെ എറങാ...

    By Blogger SunilKumar Elamkulam Muthukurussi, at 12:19 AM  

  • മെയു് ൨൩ (24) കഴിഞ്ഞിട്ടിപ്പോ നാളെത്ര്യായീന്നാ വിചാരം, വല്ല ഓർമ്മേണ്ടോ? ബ്ലോഗുവാരഫലംന്നൊള്ള പേരാ മാറ്റീട്ടു്, വല്ല മാസഫലംന്നോ മറ്റോ ആക്കണ്ടി വര്വോ?

    By Blogger കെവിൻ & സിജി, at 3:44 AM  

  • പേര്: ജിത്തു
    ബ്ലോഗ്: http://jithuvintelokam.blogspot.com/

    By Blogger Sujith, at 3:55 PM  

  • ഞാനും എണ്ടെ ബ്ലോഗ് സമര്‍പ്പിക്കുന്നു. ഞാന്‍ എंതേ മലയാളം ബ്ലോഗ് ആരംഭിച്ചതേയുലള്ളു . അതിനാല്‍ ഒരല്പം പരിഗണന തരണം. my address is http://www.mymalayalam.blogspot.com

    By Blogger Arun Vishnu M V, at 11:33 AM  

  • ഈ ഇംഗ്ലീഷ്‌ പോസ്റ്റ്‌ ഒരു സ്പാം അറ്റാക്കിനു സമാനമായ സംഭവമല്ലേ? ഈ കണ്ടന്റ്‌ സ്പാം മെയിലുകളായി വരുന്നവയുമായി നല്ല സാമ്യമുണ്ട്‌. സിബൂ, രാജ്‌, വിശ്വേട്ടാ... എന്താ ചെയ്യുക? ഇത്‌ പ്രിവന്റ്‌ ചെയ്യാൻ എന്താ വഴി?

    By Blogger Kalesh Kumar, at 11:51 AM  

  • കലേഷ്
    ഞങ്ങൾ സ്പാമുകൾ പരമാവധി ഒഴിവാക്കുനുള്ള ഒരു സംവിധാനത്തിനു് വേണ്ടി ശ്രമിക്കുന്നുണ്ട്, എല്ലാവരുടെയും സഹകരണമുണ്ടാവുകയാണെങ്കിൽ കമന്റ് ട്രാക്കിങ് കൂടുതൽ നല്ലൊരു അനുഭവമാക്കാം!

    കൂടുതൽ വിവരങ്ങൾ പിന്നീട്

    By Blogger രാജ്, at 12:13 PM  

  • വളരെ നല്ലത്‌ പ്രിയ രാജ്‌!
    എന്റെ പരിപൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു!

    By Blogger Kalesh Kumar, at 12:17 PM  

  • വളരെ നല്ലത്.
    അക്കൂട്ടത്തിൽ ഈ വാരഫലത്തിന്റെ ഉയിർത്തെഴുന്നേൽ‌പ്പും കൂടി കണക്കാക്കിയെങ്കിൽ നന്നായേനെ.
    ഈ സ്പാമുകൾ വന്ന പേജുകൾ അധികവും അനങ്ങാതെ കിടന്നവയായിരുന്നു എന്നു തോന്നുന്നു. എന്താ അതിന്റെ റൂൾ?

    By Blogger aneel kumar, at 12:35 PM  

  • ഈ ബ്ലൊഗ്‌ ഇങ്ങിനെ അനാഥമായി കിടക്കുന്നതെന്തുകൊണ്ട്‌. ഉമേഷ്‌ എവിടെ പോയി?

    By Blogger rathri, at 12:48 AM  

  • ബ്ലോഗു വാരഫലത്തില്‍ എനിക്കും ഒരിടം തരുമോ.
    http://manjithkaini.blogspot.com/

    By Blogger Manjithkaini, at 2:26 PM  

  • എന്റെ ബ്ലോഗും സമർപ്പിക്കുന്നു. ഒരു കർഷകനായിപ്പോയി എന്ന തെറ്റുമാത്രമേ ഈ ബ്ലോഗിലുള്ളൂ.

    http://entebhaasha.blogspot.com

    By Blogger keralafarmer, at 6:28 PM  

  • ഒരു തുടക്കക്കാരനായ എന്റെ ബ്ലൊഗ്‌ കൂടെ പരിഗനിക്കുവന്‍ അപേക്ഷ..

    By Blogger Jithu, at 1:16 PM  

  • ഒരു തുടക്കക്കാരനായ എന്റെ ബ്ലൊഗ്‌ കൂടെ പരിഗനിക്കുവന്‍ അപേക്ഷ..

    www.jithuvn.blogspot.com

    By Blogger Jithu, at 1:16 PM  

  • Itha ente site. I am sorry. blog all Pakshe Malayala Sahithyathe adisthanamakkiyundakkiyathanu
    http://sahithyam.cjb.net/

    By Blogger Liju Kuriakose, at 2:22 PM  

  • സ്വല്‍പ്പ നേരം കടഞ്ഞാലും മമ ബ്ലോഗിനേയും
    അല്‍പ്പമാമെന്നുടെ കൃതാര്‍ഥതക്കായ്‌
    കണ്ണുനീരില്ലാത്തൊരു പുഞ്ചിരിക്കു
    മാധുര്യമുണ്ടാവതില്ല വേണ്ടുവോളം.
    ഉരഞ്ഞിടാത്തൊരു കല്ലിനൊട്ടും
    തിളക്കമുണ്ടാവുകയില്ല, വജ്രമെങ്കിലും..

    ബ്ലോഗ്‌ : ഇതിഹാസം

    നന്ദി..

    By Blogger ശനിയന്‍ \OvO/ Shaniyan, at 2:32 PM  

  • This comment has been removed by a blog administrator.

    By Blogger വര്‍ണ്ണമേഘങ്ങള്‍, at 10:01 PM  

  • ഞാനും എന്റെ ബ്ലോഗ്‌ 'ഓപ്പറേഷൻ ടേബിളിൽ ഇടുന്നു'..കീറുമ്പോൾ മൃദുവായി കീറുമല്ലോ...?

    എന്റെ സുഹൃത്തിന്റെ ബ്ലോഗ്‌ കൂടി ഉണ്ട്‌
    ലിങ്ക്‌: http://mazhanoolukal.rediffblogs.com

    By Blogger വര്‍ണ്ണമേഘങ്ങള്‍, at 10:05 PM  

  • ടീച്ചർ ടീച്ചർ, അല്പം വൈകി. അമ്മയ്കു ആസ്പത്രീലു ഒരു കുഞ്ഞുവാ‍വയുണ്ടായി. കഞ്ഞി കൊണ്ടു കൊടുത്ത് വന്നപ്പോ വൈകി. അസംബ്ലീലു എന്നേം നിർത്തണേ. ദേ പുതിയ ചുവന്ന രിബ്ബണൊക്കേ ഞാനും വാങ്ങീട്ടോ.http://atulya.blogspot.com/

    ഇഞ്ചെക്ഷൻ ഒക്കെ വലിയ പേടിയാട്ടോ, പതുക്കെ വേദനിക്കാതെ കുത്തണേ, ഞാനിതാ കണ്ണിറുക്കി അടച്ചു നിക്കുന്നു,, പതുക്കെ, പതുക്കെ .......ശ്‌ ശ്‌.... നോവുന്നേ നോവുന്നേ... എനിച്ചു പേടിയാ........

    By Blogger അതുല്യ, at 11:20 PM  

  • വരിയുടെ അവസാനം ഞാനും നിൽക്കുന്നു, ശ്വാസം അടക്കിപിടിച്ച്.
    http://kumarnm.blogspot.com

    By Blogger Kumar Neelakandan © (Kumar NM), at 2:49 AM  

  • ഇത് ഇപ്പോഴുമുണ്ടോ? ഉണ്ടെങ്കില്‍, അതിലെന്നേയും കൂട്ടേണമേ!

    സസ്നേഹം,
    സന്തോഷ്

    By Blogger Santhosh, at 12:11 PM  

  • Njanum oru blog thudangi ithu onnu add chayyu. http://ezhuthupura.blogspot.com/

    By Blogger Liju Kuriakose, at 3:28 PM  

  • ദിവസം 10 മെയ് 2006 എന്ന് എന്താണു കാണിക്കുന്നത്.

    By Blogger Activevoid, at 8:37 AM  

  • Friend
    My blog is not in Malayalam but for Malayalam Language
    Please review it and help to improve
    Jaganadh.G
    jaganadhg@gmail.com

    By Blogger ശബ്ദശക്തി വ്യാഖ്യാകാരഃ, at 5:03 AM  

  • താങ്കളുടേതായി തര്‍ജ്ജനിയില്‍ വന്ന "ആഘോഷിക്കപ്പെടുന്ന സ്വകാര്യത"
    എന്ന ലേഖനത്തിന്‍റ്റെ താഴെയായി മേയ്‌ 5-ന്‌ ബൂലോഗ വാരഫലം തുടങ്ങാന്‍ വച്ച നിര്‍ദ്ദേശം നടപ്പിലാകിയതിന്‌ നന്ദി.

    നല്ല നിരൂപണങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    http://pazhangalam.blogspot.com

    By Blogger JK Vijayakumar, at 11:25 AM  

  • പ്രിയപ്പെട്ട പഴങ്ങലെം,

    തര്‍ജ്ജനിയിലെ ലേഖനം എഴുതിയ മൂന്നാം തമ്പുരാന്‍ ഞാനല്ല.

    2005 മെയില്‍ ഞാന്‍ ഈ ബ്ലോഗുവാരഫലം തുടങ്ങി. രണ്ടു ലക്കങ്ങളോടെ നിന്നുപോയി. ഏറ്റവും മുകളില്‍ വരാന്‍ വേണ്ടി ഈ പോസ്റ്റ് ഏറ്റവും മുകളില്‍ കൊടുത്തിരുന്നു. അതുകൊണ്ടാണു 2006 മെയ് എന്ന തീയതി.

    സമയക്കുറവു മൂ‍ലം ഇതു തുടരുവാന്‍ നിവൃത്തിയില്ല. ഖേദിക്കുന്നു. തര്‍ജ്ജനിയിലെ മൂന്നാം തമ്പുരാന്‍ തുടരും എന്നു പ്രതീക്ഷിക്കുന്നു. പെരിങ്ങോടന്‍ ഇടയ്ക്കിടയ്ക്കു് ബ്ലോഗ് നിരൂപണങ്ങള്‍ എഴുതാറുണ്ടു്. ആന്റണിയുടെ “പോയ വാര”വും ഇതുപോലെ ഒരെണ്ണമാണു്. ഇവ മാത്രമേ ഈ വിഭാഗത്തില്‍ നമുക്കു് ഇപ്പോള്‍ ഉള്ളൂ.

    - ഉമേഷ്

    By Blogger ഉമേഷ്::Umesh, at 11:50 AM  

  • ഇതെന്താ ഉമേഷാണോ മൂന്നാം തമ്പുരാന്‍ ? ഏയ്‌, അതുമേഷല്ലല്ലോ..(ഹാവൂ 'ജി' കളയുന്നതില്‍ ഞാന്‍ വിജയിച്ചു.)

    ഈ ഭൂലോക വാരഫലം പണ്ടെങ്ങോ ഉണ്ടായിരുന്നതല്ലേ ? ഇതിന്റെ ഡേയ്റ്റെന്താ 2006 എന്നൊക്കെ കാണുന്നേ ?

    By Blogger Kuttyedathi, at 11:53 AM  

  • ഉമേഷിന്റെ കമന്റിപ്പോഴാണു കണ്ടത്‌ .

    By Blogger Kuttyedathi, at 11:55 AM  

  • എന്റെ കഴിഞ്ഞ കമന്റിലെ

    "ഏറ്റവും മുകളില്‍ വരാന്‍ വേണ്ടി ഈ പോസ്റ്റ് ഏറ്റവും മുകളില്‍ കൊടുത്തിരുന്നു."

    എന്നതു്

    “ഏറ്റവും മുകളില്‍ വരാന്‍ വേണ്ടി ഈ പോസ്റ്റ് ഭാവിയിലുള്ള തീയതി വെച്ചു കൊടുത്തിരുന്നു”

    എന്നു തിരുത്തി വായിക്കാനപേക്ഷ.

    By Blogger ഉമേഷ്::Umesh, at 12:01 PM  

  • ഉമേഷേട്ടാ

    എന്റെ ബ്ലോഗു ഇവിടെ ഇടാന്‍ എനിക്കൊരു മടി. ഒരു മിനിമം സ്റ്റാന്‍ഡേര്‍ഡ് എങ്കിലും വേണ്ടേ ബ്ലോഗു സമര്‍പ്പിക്കാന്‍? പക്ഷെ എന്റെ ബ്ലോഗിനോ ഏതെങ്കിലും പോസ്റ്റിനോ സ്റ്റാണ്ടേര്‍ഡ് കൈ വന്നു എന്നു ഉമേഷേട്ടനു തോന്നിയാല്‍...അപ്പൊ ഒന്നും ചോദിക്കണ്ടു വിമര്‍ശിക്കുകയോ,അല്ലെങ്കില്‍ ഇനി പോസ്റ്റിയാല്‍ തട്ടിക്കളയും :) എന്നു ഭീഷണി മുഴുക്കുകയോ ചെയ്യാം...

    By Anonymous Anonymous, at 12:03 PM  

  • എന്റെ ദൈവമേ, ഈ എല്‍‌ജിയെന്തൊരു മണ്ടി!

    ഞാന്‍ ഇതു് ഒരു കൊല്ലം മുമ്പു പൂട്ടിക്കെട്ടി എന്നു വെണ്ടയ്ക്കാമുഴുപ്പിലല്ലേ മുകളില്‍ എഴുതി വെച്ചിരിക്കുന്നതു്? ഇനി ഒരു പോസ്റ്റായും അതിടാം.

    By Blogger ഉമേഷ്::Umesh, at 12:07 PM  

  • ഉമേഷ്ജി,
    എന്നെയും ഉള്‍പ്പെറ്റുത്തണേ.......
    സെമി

    By Blogger sami, at 12:43 PM  

  • ഹഹഹ....

    വിമര്‍ശിയ്ക്കാം എന്നു പറഞ്ഞ് ഏറ്റവുമധികം ആളെ പറ്റിച്ച ആളും ഞാ‍ാ‍ാന്‍ എന്ന് ചേര്‍ക്കാം ഉമേഷേട്ടാ :)

    By Blogger Adithyan, at 10:28 AM  

  • ശരിയാണാദിത്യാ. “ഞാനെന്ന ഭാവം...” എഴുതിയപ്പോള്‍ ഇതോര്‍ത്തില്ല. ഓര്‍ത്തെങ്കില്‍ എഴുതിയേനേ.

    എങ്കിലും ഞാന്‍ വാക്കു പാലിക്കാത്തതിനെപ്പറ്റി ഏവൂരാന്‍ എഴുതിയല്ലോ. അതു ശരിയാണു്. ഇതു മാത്രമല്ല, ഉബുണ്ടു ഉണ്ടാക്കാമെന്നു് ഏവൂരാനു കൊടുത്ത വാക്കു്, യൂണിക്കോഡിന്റെ പ്രശ്നങ്ങളെപ്പറ്റി ഡൊക്യുമെന്റ് എഴുതാമെന്നു സിബുവിനു കൊടുത്ത വാക്കു്, ഗണിതശാസ്ത്രത്തിന്റെ പ്രായോഗികതയെപ്പറ്റി എഴുതാമെന്നു വക്കാരിക്കു കൊടുത്ത വാക്കു്, ഛന്ദശ്ശാസ്ത്രത്തെപ്പറ്റി എഴുതാമെന്നു പെരിങ്ങോടനു കൊടുത്ത വാക്കു്, ജ്യോതിഷവും ശാസ്ത്രവും എന്നതിനെപ്പറ്റി എഴുതാമെന്നു കുട്ട്യേടത്തിക്കും പെരിങ്ങോടനും കൊടുത്ത വാക്കു്, വിശാഖിന്റെ കൂടുതല്‍ പാട്ടുകള്‍ ഇടാമെന്നു പലര്‍ക്കും കൊടുത്ത വാക്കു് എന്നിങ്ങനെ ഒരുപാടു പാലിക്കാത്ത വാഗ്ദാനങ്ങളുണ്ടു്. കുറെയൊക്കെ എന്നെങ്കിലും ചെയ്യാന്‍ പറ്റുമെന്നു പ്രതീക്ഷിക്കുകയാണു്.

    ബ്ലോഗുവാരഫലം എഴുതുക എന്നതു് ഒരുപാടു സമയമെടുക്കുന്ന പണിയാണു് എന്നു രണ്ടു ലക്കം കൊണ്ടു് എനിക്കു മനസ്സിലായി. എല്ലാം വായിക്കാന്‍ തന്നെ ഇപ്പോള്‍ പറ്റുന്നില്ല. ക്ഷമിക്കുക.

    തര്‍ജ്ജനിയിലെ മൂന്നാം തമ്പുരാനും, “പോയ വാരം” എഴുതുന്ന ആന്റണിയും, പെരിങ്ങോടനും മറ്റും ഇതിന്റെ കുറവു നികത്തുന്നുണ്ടല്ലോ.

    By Blogger ഉമേഷ്::Umesh, at 3:44 PM  

  • എന്നേയും ഒന്നു കീറിമുറിക്കു. അക്ഷരതെറ്റിന്റെ കാര്യം മാത്രം പറയരുതു. ഞാന്‍ മലയാളം പഠിക്കാത്തവനാണേ!!

    By Blogger Kaippally, at 3:30 AM  

  • ഇതു പിന്നെ പറഞ്ഞിട്ടു കാര്യമില്ലെന്നറിയാം.

    പതിനാറായിരത്തി എട്ട് ബ്ലോഗ് നടത്തുന്നതിനിടയ്ക്ക് ആനപ്പുറം ഗുരുന് ഇവിടെ വരാന്‍ എവടെ സമയം :)

    By Blogger Adithyan, at 8:51 PM  

  • ഞാന്‍ ഒരു ബ്ലോ‍ഗ് അയക്കുന്നു.പരിഗണിക്കുക.

    By Blogger louiz thomas, at 7:48 AM  

  • ഹൌ.. ഇത് അടച്ച് പൂട്ടീനൊരു നോട്ടീസെങ്കിലും വെക്കൂ‍ മാഷെ...

    By Anonymous Anonymous, at 7:51 AM  

  • പ്രിയ ഉമേഷ്ജി,
    അവിചാരിതമായി ബ്ലൊഗിന്റെ ലോകത്തേക്ക്‌ കടന്നു വന്ന ഒരാളാാണ്‍ ഞാന്‍. ബ്ലോഗ്ഗിങ്ങിന്റെ സാധ്യതകളെക്കുറിച്ചോ അതിന്റെ ചിട്ടവട്ടങ്ങളെക്കുറിച്ചോ വലിയ അറിവൊന്നും ഇല്ല. സഹായങ്ങല്‍ പ്രതീക്ഷിക്കുന്നു. തെറ്റുകള്‍ തീര്‍ച്ചയായും ചൂണ്ടിക്കണിക്കുമല്ലോ?

    കേരളത്തിലെ ഗൃഹനിര്‍മ്മാണരംഗത്ത്‌ നടക്കുന്ന തട്ടിപ്പുകളും ചൂഷണങ്ങളും ആണ്‍ ഇത്തരം ഒരു ബ്ലോഗ്ഗിന്റെ രൂപീകരണത്തിനു എന്നെ പ്രേരിപ്പിച്ചത്‌. ഒത്തിരി പ്രവാസികള്‍ വീടുപതപ്പോള്‍ തങ്ങള്‍ക്ക്‌ ഉണ്ടായ കൈപ്പേറിയ അനുഭവങ്ങള്‍ പറയുകയുണ്ടായി. എന്റെ ഇത്തിപ്പോന്ന അറിവുകള്‍ ആര്‍ക്കെങ്കിലും ഉപകാരപ്രദം ആകുമെങ്കില്‍ സന്തോഷം.

    തിരക്കുകള്‍ കാരണം ഒരു ചിട്ടയോടെ വിഷയങ്ങല്‍ പോസ്റ്റ്‌ ചെയ്യുവാന്‍ കഴിയാറില്ല. അക്ഷരത്തെറ്റുകള്‍ സോഫ്റ്റ്‌ വെയറിന്റെ കുറ്റമാണ്‍ ( പണ്ട്‌ ഒരാള്‍ മാഷോട്‌ പറഞ്ഞമാതിരി, എന്റെ മോന്റെ കൈയ്യക്ഷരം മോശമായിട്ടല്ല പേനയുടെ പേനയുടെ കുഴപ്പമാ)നിഷക്കരുണം നിരൂപണം നടത്തല്ലെ കൊച്ചുപയ്യനാ.( വിമര്‍ശനങ്ങളെ തുറന്നമനസ്സോടെ സ്വീകരിക്കും)

    നന്ദി.

    By Blogger paarppidam, at 6:44 AM  

  • njanum kazhuthu neettunnu
    www.shefees.blogspot.com
    blog name saudi badayikal

    By Blogger ശെഫി, at 11:17 AM  

  • malayalathil bloggan padikkunnatheyullu-thamasiyathe original malayalathil varam

    By Blogger Bharani, at 12:28 AM  

  • http://www.blogger.com/posts.g?blogID=33525576

    ithu njana ittimaloo...

    By Blogger ഇട്ടിമാളു അഗ്നിമിത്ര, at 4:47 AM  

  • ഈയുള്ളവനും പരീക്ഷണം കാത്ത്‌ തവളോളജി ലാബില്‍, കൂപമണ്ഡൂകമാണേ....

    By Blogger വാളൂരാന്‍, at 4:20 AM  

  • ഒരു തുടക്കത്തിന്റെ ഒടുക്കത്തില്‍ ഞാനും എന്റെ വരികളും

    By Blogger Sanal Kumar Sasidharan, at 3:56 AM  

  • വളരെ നല്ലത്‌ പ്രിയ രാജ്‌!

    By Blogger അഹമീദ്, at 12:55 AM  

  • എന്റെ കുഞ്ഞിനേം ചേര്‍ക്കുന്നു,ഈ ആശാന്‍ കളരിയില്‍,ആറ്റ്നോറ്റ് വളര്‍ത്തുന്ന എന്റെ ജീവനാണ്.ഒന്നേയുള്ളു,ഒത്തിരി തല്ലരുതേ..

    :-)

    www.sayahnam.blogspot.com

    -പാര്‍വതി.

    By Blogger ലിഡിയ, at 2:31 AM  

  • ബ്ലോഗുവാരഫലം മേയ് മാസത്തിനു ശേഷം പ്രസിദ്ധീകരിച്ചു കണ്ടിട്ടില്ലല്ലോ?എന്തു പറ്റി?സമയക്കുറവാണോ പ്രശ്നം.കൃഷ്ണന്‍ നായരുടെ സാഹിത്യ വാരഫലം പോലെ നല്ലൊരു ആശയം.എന്തായാലും എന്നേയും ചേര്‍ക്കുമെന്നു കരുതുന്നു.

    ലിങ്ക് ചുവടെ..
    http://ente-swantham-thiruvananthapuram.blogspot.com/

    By Blogger Aravishiva, at 8:22 PM  

  • ഉമേഷ്‌ഭായ്‌.. ഞാനും വരുവാന്‍ വൈകി. എന്നെയും കീറിമുറിക്കുവാന്‍ സമര്‍പ്പിക്കുന്നു.
    എന്ന്, (ഒപ്പ്‌) ഏറനാടന്‍. http://eranadanpeople.blogspot.com/

    By Blogger ഏറനാടന്‍, at 11:46 PM  

  • കഷ്ടകാലം അങ്ങിനെയെങ്കില്‍....
    ഞാനായിട്ടെന്തിനാ മാറി നില്‍ക്കുന്നേ
    എനിക്കിട്ടെന്നെങ്കിലും തരണമെന്ന് തോന്നിയാല്‍ പരിഗണിക്കണം;
    http://pachalama.blogspot.com

    By Blogger sreeni sreedharan, at 11:52 PM  

  • എന്നെയും കൂടി കൊന്നോളൂ....
    http://jeevithammanoharam.blogspot.com

    By Blogger അളിയന്‍സ്, at 11:55 PM  

  • “ഭൂതക്കണ്ണാടി“ (Magnifier) എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ മaസിക ആരംഭിച്ച് അതില്‍ ഒരോമാസവും മലയാളം ബ്ലോഗ്ഗുകളില്‍ വെളിച്ചം കാണുന്ന മികച്ച രചനകള്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കാനും വിശകലനം നടത്താനുമുള്ള ഒരു സംരംഭത്തിന് ഞങള്‍ നാലുപേര്‍ ചേര്‍ന്നു തുടക്കം കുറിച്ചിരുന്നു.സതീഷ് തിരുവെള്ളൂര്‍, ഞാന്‍, സുനില്‍ കോങ്ങാട്,രജിത് ലാല്‍ എന്നിവര്‍. (ഞാന്‍ ആരെന്ന് തല്‍ക്കാലം വെളിപ്പെടുത്തുന്നില്ല, നിങ്ങളില്‍ പലര്‍ക്കും എന്നെ അറിയാം)ഇതില്‍ ഉറ്റ സുഹൃത്തുക്കളായിരുന്ന സതീഷും രജിത്തും മൂന്ന് മാസം മുന്നെ ഒരു ബൈക്ക് ആക്സിഡന്റില്‍ ഈ കൂട്ടായ്മയുപേക്ഷിച്ച് ബ്ലോഗുകളില്ലാത്ത ലോകത്തേക്ക് കടന്നുപോയി... അതോടെ ആ സംരംഭം പാതിവഴിയില്‍ നിന്നു പോവുകയും ചെയ്തു. ഇപ്പോള്‍ ഞാന്‍ മാത്രം മാഗ്നിഫയര്‍ എന്ന പേരില്‍ ചില വെടിയൊക്കെ പൊട്ടിച്ച് ഇവിടിങ്ങനെ കൂടുന്നു. ഏതായലും ഉമേഷിന്റെ സംരംഭം വളരെ നല്ലൊരു ചുവടു വെയ്പ്പാണ്! പലപ്പോഴും കണ്ണില്‍ പെടാതെ പോവുന്ന നല്ല രചനകള്‍ കണ്ടെത്തി വായിക്കാന്‍ ഈ സംരംഭം ഉപകരിക്കും എന്ന തികഞഞ വിശ്വാസം ഉണ്ട്. ആശംസകള്‍...

    http://vetivattam.blogspot.com എന്ന ചങ്ങലയിലാണ് ഞാന്‍ ചുമ്മാ ഗുണ്ട് പൊട്ടിക്കുന്നത്. ഉമേഷ്ജി അവിടെയൊന്ന് സന്ദര്‍ശിച്ച് യൊഗ്യതയുണ്ടെങ്കില്‍ മാത്രം വാരഫലത്തില്‍ ഉള്‍പ്പെടുത്തുക..കാരണം അതൊരു സീരിയസ് റീഡിംഗ് ഉദ്ദേശിച്ചുള്ളതല്ല.

    By Blogger magnifier, at 1:01 AM  

  • ഈ സംരഭം ഒരു അടച്ചു പൂട്ടീയ സംരഭമാണെന്നു അവസാന കമന്റുകള്‍ വായിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

    ഇതു തുറന്നു പ്രവര്‍ത്തിപ്പിക്കയാണെങ്കില്‍, നല്ലൊരു കാര്യം തന്നെ.

    പിന്നെ, മാഗ്നി: താങ്കളുടെ ആ മാസിക എന്തുകൊണ്ടു പാതി വഴീയിലുപേക്ഷിക്കണം ? ഓണ്‍ലൈന്‍ മാസിക എന്നത് നലൊരു കാര്യം തന്നെ.

    ഇതാണല്ലേ “അവതാരോദ്ദേശം” എന്നു പണ്‍Nഉ ബൂലോഗ ക്ലബ്ബില്‍ പറഞ്ഞിരുന്നത് ?

    എന്റെ എല്ലാ ആശംസകളും !

    By Blogger ഇടിവാള്‍, at 1:07 AM  

  • ഇതാ ഇവരെക്കൂടി സ്വീകരിച്ചാലും...
    http://physel-poilil.blogspot.com
    http://physel-palavaka.blogspot.com

    സമയക്കുറവ് ഹേതുവായി അപ്ഡേറ്റിംഗ് വല്ലപ്പോഴുമേ നടക്കാറുള്ളൂ..എങ്കിലും...

    By Blogger Physel, at 1:12 AM  

  • ഓഹ്...അതു പറ്റിപ്പോയല്ലോ. പിന്മൊഴിയിലെ ഒരു വള്ളിയാണിവിടെ എത്തിച്ചത്...മുഴുവന്‍ കമന്റുകളും നോക്കിയില്ലാ..എന്റെ കമന്റ് കണ്ടാണെന്നു തോന്നുന്നു..ഫൈസലും എത്തിയത്..പക്ഷെ നല്ലൊരു ആശയമായിരുന്നു. ഇടിവാള്‍ജീ, ആ മാസികയുട്ടെ കാര്യം ഉപേക്ഷിച്ചിട്ടൊന്നുമില്ല..പ്രതീക്ഷ ബാക്കിയുണ്ട്!

    By Blogger magnifier, at 1:19 AM  

  • ഈ ബ്ലോഗ് അത്ര പാവമല്ല.
    "തൊടുപുഴക്കാരന്‍“
    www.thodupuzhakkaran.blogspot.com

    By Blogger Prof.R.K.Pillai, at 10:36 AM  

  • ഉമേഷ്‌ജീ ഇതൊരു ഭാര്‍ഗ്ഗവീനിലയം ആണെന്നെഴുതി വയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്ലീസ്... :))

    By Blogger ബിന്ദു, at 10:47 AM  

  • ഹ ഹ ഉമേഷ്ജീ ഈ കച്ചോടം പണ്ടേ പൂട്ടിയതാല്ലേ??

    ഇനിയിപ്പൊ ഞങ്ങളെല്ലാവരും കൂടി ഉമേഷ്ജിയെ വിമര്‍ശിക്കാം...
    ഇതിനെയൊക്കെ വല്ല കാര്യവുമുണ്ടായിരുന്നോ..
    ഹ ഹ ഹ.

    ബിന്ദുചേച്ചിയെ ഇതു ഭാര്‍ഗ്ഗവീനിലയമല്ലാ..ഇതാണു പണിതീരാത്ത് ബ്ലോഗ്!!!

    By Blogger sreeni sreedharan, at 11:03 AM  

  • ഇതാണു (ഉമേഷ്‌) നായരു പിടിച്ച പുലിവാല്‍ എന്നു പറയുന്നത്‌. പണ്ട്‌ ഗുരുക്കള്‍ ഇന്റര്‍നെറ്റു വഴി പോയപ്പോള്‍ ഒരു കുഞ്ഞു ബ്ലോഗ്ഗ്‌ റോള്‍ കിടക്കുന്നതു കണ്ട്‌ അതില്‍ കയറി പിടിച്ചു.

    അതു മഞ്ഞുമലയുടെ തുമ്പായിരുന്നെന്ന് വല്ല തുമ്പും ഉണ്ടായിരുന്നെങ്കില്‍ അപ്പോഴേ പാഞ്ഞുകളഞ്ഞേനെ!

    By Blogger ദേവന്‍, at 11:11 AM  

  • This comment has been removed by a blog administrator.

    By Blogger ഗുപ്തന്‍സ്, at 10:25 PM  

  • എന്തൊക്കെയായാലും ഈ സംരംഭത്തെ വിമര്‍ശിയ്ക്കുന്നതിനു പകരം പ്രോത്‌സാഹിപ്പിയ്ക്കുകയല്ലെ വേണ്ടത്‌.....പ്രത്യേകിച്ച്‌ ബൂലോഗത്തെ അച്ചടിപിശാചിനെ പിടിയ്ക്കാന്‍ തുടങ്ങിയ സ്ഥിതിയ്ക്ക്‌... സമയം കിട്ടുന്നതിനനുസരിച്ച്‌ സാവധാനം മുന്നോട്ടുകൊണ്ടുപോകുക... എല്ലാ ഭാവുകങ്ങളും.....

    ബൂലോഗത്തെത്തിയ പുതിയ ജീവിയാണ്‌..തല്ലലും തലോടലും ആവാം..

    കൊച്ചുഗുപ്തന്‍ ...
    http://kochugupthan.blogspot.com

    By Blogger ഗുപ്തന്‍സ്, at 10:35 PM  

  • അടിയന്‍ ബ്ലോഗ് ലോകത്ത് ഇത്തിരി നാളേ ആയുള്ളൂ.
    എന്നെയും ഒന്നു പരിഗണിക്കണേ....
    http://komath-iringal.blogspot.com
    ചവിട്ടലും കുത്തലുമാണ് പ്രധാന ജോലിയെങ്കിലും
    സമയം കിട്ടുമ്പോള്‍ എന്തെങ്കിലും കുറിക്കാറുണ്ട്.

    സ്നേഹത്തോടെ
    രാജു

    By Blogger ഞാന്‍ ഇരിങ്ങല്‍, at 10:45 PM  

  • പേര്‌ ശിശു,
    ചെയ്തികള്‍ 'അശു'
    മലമറിച്ചുകളയും എന്ന വാശി,
    പലരും പറയുന്നു മോശം

    വാരഫലത്തില്‍ വരണമെന്ന്
    ലേശം ആശ
    അതിനാല്‍ അടിയന്റെ വാരഫലം കൂടി അറിയിച്ചാല്‍ നന്നായിരുന്നു,
    നന്നായിട്ട്‌ തന്നെ അലക്കിക്കൊള്ളൂ, അങ്ങനെയെങ്കിലും ശിശു ഒന്നു വളരുമോയെന്നു നോക്കട്ടെ!

    ttp://entekurippukal.blogspot.com

    By Blogger ശിശു, at 10:53 PM  

  • ഉമേഷ് ജി,
    ഞാനും എന്റെ ബ്ലോഗിനെ ഇവിടെ സമര്‍പ്പിക്കുന്നു അതില്‍ കാര്യമായി ഒന്നും ഇല്ലെങ്കില്‍ക്കൂടി.
    http://gopika84.blogspot.com/
    ഞാന്‍ ഈ ബൂലോകത്ത് പുതിയതാ .എല്ലാം കണ്ടും വായിച്ചും വരുന്നതെയുള്ളൂ. ഉമേഷ് ജിയുടെ ബ്ലോഗും കമന്റ്സും ഒക്കെ വായിച്ചപ്പോള്‍ ഒരു മലയാളം പണ്ഡിറ്റ് ആണെന്നു മനസിലായി. കുറെ നാളായുള്ള എന്റെ ഒരു സംശയം ചോദിക്കുവാണെ .മലയാളം അക്കങ്ങള്‍ ഉണ്ടെന്നു കേട്ടു . അതിനെക്കുറിച്ച് അറിയണമെന്നുണ്ട് .ഒന്നു പറഞുതരാമോ? പുതിയ ആളായതുകൊണ്ട് ഇതിനെക്കുറിച്ച് മറ്റെവിടെയെങ്കിലും പോസ്റ്റ് ഇട്ടിട്ടുണ്ടൊ എന്നറിയില്ല ഉണ്ടെങ്കില്‍ ലിങ്ക് തരുമല്ലൊ? ഇതു ഇവിടെ ചോദിക്കാന്‍ പാടുണ്ടൊ എന്നറിയില്ല തെറ്റാണെങ്കില്‍ ക്ഷമിക്കുമല്ലോ

    By Blogger ..., at 7:08 AM  

  • ഗോപികേ,

    ജനിച്ചു് അധികം കഴിയുന്നതിനു മുമ്പേ അകാലചരമമടഞ്ഞ ഒരു ബ്ലോഗാണിതു്. ഈ പോസ്റ്റെഴുതിയതു 2006 മെയ്-യിലല്ല-അതിനു് ഒരു വര്‍ഷം മുമ്പാണു്. ഏറ്റവും മുകളില്‍ വരാന്‍ വേണ്ടി ഭാവിയിലെ ഒരു ഡേറ്റ് ഇട്ടു എന്നേ ഉള്ളൂ.

    തുടങ്ങി അധികം കഴിയുന്നതിനു മുമ്പേ ഇതൊരു ഭാരിച്ച ബാദ്ധ്യതയാണെന്നു കണ്ടു നിര്‍ത്തുകയായിരുന്നു. ക്ഷമിക്കണം.

    മലയാളം അക്കങ്ങള്‍:

    1 - ൧
    2 - ൨
    3 - ൩
    4 - ൪
    5 - ൫
    6 - ൬
    7 - ൭
    8 - ൮
    9 - ൯
    0 - ൦

    ഇവയില്‍ പൂജ്യത്തിന്റെ അക്കം യൂണിക്കോഡില്‍ തെറ്റാണു്. ഒരു വട്ടമാണു പൂജ്യത്തിന്റെ ചിഹ്നം. എന്നു ശരിയാക്കുമോ എന്തോ.

    വരമൊഴിയില്‍ \1, \2, ... എന്നിങ്ങനെ എഴുതിയാല്‍ ഇവ കിട്ടും.

    അര, കാല്‍ തുടങ്ങിയവയ്ക്കും ചിഹ്നങ്ങളുണ്ടു്. യൂണിക്കോഡില്‍ ഉണ്ടോ എന്നറിയില്ല.

    By Blogger ഉമേഷ്::Umesh, at 7:59 AM  

  • മാഷെ...എന്ടെ ബ്ലോഗു കൂടി ഒന്നു പരിഗണിക്കണേ..

    പേര് : ജിഹേഷ് എടക്കൂട്ടത്തില്‍
    ബ്ലോഗ്: എടാകൂടം
    യുര്‍ല്‍: http://edaakoodam.blogspot.com

    By Blogger Sherlock , at 8:43 AM  

  • http://whatliesinaname.blogspot.com/search/label/nandita

    By Blogger Anto Thomas, at 11:17 PM  

  • പ്രിയ ഉമേഷേ,

    താങ്കളുടെ ന്യായാന്യായ വിചാരണക്കായി എന്റെ ബ്ലോഗൂട്ടിയെ അങ്ങയുടെ കോടതിയില്‍ വിനയാന്വിതനായി കൂപ്പുകൈകളോടെ ഇവിടെ സമര്‍പ്പിക്കുന്നു.

    ഭക്ത്യാദരപൂര്‍‌വം
    ആവനാഴി.

    By Blogger ആവനാഴി, at 12:01 AM  

  • പ്രിയ ഉമേഷ്,

    എന്റെ സമര്‍പ്പണം കഴിഞ്ഞു കമന്റുകള്‍ വായിച്ചുനോക്കിയപ്പോഴാണു ഈ വാരഫലം ഇടക്കു വച്ചു നിന്നു പോയി എന്നു മനസ്സിലായത്.

    അതൊന്നു പുനരുദ്ധരിക്കുന്നത് മലയാളഭാഷക്കു മുതല്‍ക്കൂട്ടാകും എന്നു ഞാന്‍ വിശ്വസിക്കുന്നു.

    താങ്കളുടെ ജോലിത്തിരക്കിനടയിലും ദയവായി അതിനൊന്നു ശ്രമിച്ചുകൂടേ?

    ശ്രമിക്കും എന്ന പ്രതീക്ഷയോടെ,

    സസ്നേഹം

    ആവനാഴി.

    By Blogger ആവനാഴി, at 12:16 AM  

  • ഇതിപ്പോഴാണ് കാണുന്നത്...

    ഉമേഷ് ജി... എന്‍റെ വഹയും ഒരു മൂന്നെണ്ണം

    http://agrajan.blogspot.com/
    http://chuttuvattam.blogspot.com/
    http://padayidam.blogspot.com/

    By Blogger മുസ്തഫ|musthapha, at 2:37 AM  

  • www.vishakham.blogspot.com
    2 വാക്കു പറയണം

    By Blogger Kuzhur Wilson, at 5:03 AM  

  • ആരെങ്കിലുമൊക്കെ തോളില്‍ തട്ടി ഒന്ന് പ്രോത്സാഹിപ്പിക്കാനില്ലെങ്കില്‍, സത്യമായും, ബ്ലോഗെഴുത്തിനൊരു ഇമ്പമില്ലാ,സാര്‍!
    (അനുഭവം!)

    By Blogger Kaithamullu, at 5:44 AM  

  • ഈയുള്ള അറിവില്ലാ പൈതലിന്റെ ബ്ലോഗും കൂടെ ചേര്‍ക്കണെ അടുത്ത കുറിക്ക്
    www.sajanpattazhy.blogspot.com
    -സാജന്‍


    qw_er_ty

    By Blogger സാജന്‍| SAJAN, at 5:51 AM  

  • ഉമേഷ് ജി... വാരഫലം കാണാന്‍ വൈകിപ്പോയി. ഒരു നറുക്കിന്‌ ചേര്‍ക്കണേ. ഇതാ എന്റെ ആറ്റുനോറ്റുണ്ടാക്കിയ രണ്ടെണ്ണം..

    http://eranadanpeople.blogspot.com/

    http://mycinemadiary.blogspot.com/

    By Blogger ഏറനാടന്‍, at 7:20 AM  

  • prasannasujanika
    http://sujanika.blogspot.com/
    വാരഫലം ഇന്നാണ്‌ കണ്ടത്‌.ആദ്യത്തെ വാരഫലം വായിക്കുവാനായി കാത്തിരിക്കുന്നു. thanks

    By Blogger സുജനിക, at 8:57 AM  

  • xposedkerala.blogspot.com

    By Blogger Unknown, at 10:25 AM  

  • http://malayalambhavanakal.blogspot.com

    By Blogger madhu, at 12:11 AM  

  • ഏണ്റ്റെ ബ്ളോഗോടെ ഒന്നു തീണ്ട്ണേ തമ്പ്റാ ... http://kaaryamnissaram.blogspot.com/

    By Blogger സാക്ഷരന്‍, at 9:55 PM  

  • ഞാളെ കുഞ്വോളെ കുര്‍പ്പ്വോള് ബായ്ച്ചിറ്റ് അയ്പ്രായം പറയൂലെ
    www.poyakkere.blogspot.com

    By Blogger Shareef Kurickal, at 9:30 AM  

  • please review

    http://kuttyinmallu.blogspot.com/

    thank you

    By Blogger അരുണ്‍കുമാര്‍ | Arunkumar, at 10:16 PM  

  • സാക്ഷാല്‍ എം.കൃഷ്ണന്‍നായരുടെ ബൂലോക പതിപ്പ്.. ആശംസകള്‍.. വരിക എന്റെ ബ്ലോഗിലേക്കും... http://pudayoors.blogspot.com/

    പുടയൂര്‍ ജയനാരായണന്‍.

    By Blogger Unknown, at 3:23 AM  

  • എണ്റ്റെ ബ്ളോഗിലേക്കൂ സ്വാഗതം പേരു:വിചാരം
    http://krahman.blogspot.com

    By Blogger Nireekshakan, at 3:54 AM  

  • ഇപ്പോഴാണറിഞ്ഞത്‌, ഇങ്ങനെയൊരുനല്ലകാര്യം ബൂലോഗത്തിലുണ്ടെന്ന്. എന്റെ മലയാളം ബ്ലോഗിനേയും താങ്കളുടെ നാള്‍വഴിയിലെടുക്കുക.
    ആശംസകള്‍.
    ബ്ലോഗിന്റെ പേര്‌: കൂട്ടക്ഷരങ്ങള്‍
    URL: http://koottaksharangal.blogspot.com/

    By Blogger Ashok Menath, at 1:13 AM  

  • Please review my blog along with others
    thank you

    By Blogger Prof.Mohandas K P, at 7:16 PM  

  • ഉമേഷേ എന്റെ പുതിയ ബ്ലൊഗ്ഗു കൂടി ചേര്‍ക്കണേ.. http://nachiketh1206.blogspot.com/

    By Blogger Nachiketh, at 3:51 AM  

  • ഒരു പാട് വൈകി ഈ ബ്ലോഗ് കാണാന്‍. ഞാന്‍ ഒരു നവബ്ലോഗര്‍ ആണ്. എന്നേയും നിരൂപിച്ചാല്‍ നന്നായി വളരാം എന്നൊരു പ്രതീക്ഷയുണ്ട്. :-)
    ബ്ലോഗ് വിലാസം :
    http://nandaparvam.blogspot.com/

    By Blogger nandakumar, at 2:54 AM  

  • എല്ലാ നല്ല ബ്ലൊഗുകളും താങ്കളുടെ കത്രികപ്പൂട്ടിലായി കഴിഞ്ഞല്ലോ....

    അപ്പോ ഇനി ഈ പിരാന്തന്റെ ഊഴമാവാം

    www.nattapiranthukal.blogspot.com

    ആകെ ഒരപേക്ഷയേയുള്ളു....പിരാന്തനാണെന്നുള്ള ഒരു പരിഗണന തരണം.

    By Blogger saju john, at 2:54 AM  

  • വധിക്കപ്പെടാന്‍ അര്ഹതയുണ്ടെങ്കില് സോത്സാഹം വധിക്കാം
    Name of blog :
    മാലതിക്കുട്ടിയുടെ കഥകള്‍
    http://www.nirmalasseril.blogspot.com/

    By Blogger Prof.Mohandas K P, at 11:32 PM  

  • njan oru puthiya blogger aanu. oru kadhayaanu aadyam ezhuthiyathu. varabhalathil ente blog koodi ulpeduthumo?

    blog URL: http://story.sreenu.info

    By Blogger sreeNu Lah, at 8:50 AM  

  • ഈയുള്ളവന്‍റെ അക്രമത്തിന് എല്ലാതെറ്റുകളും വേണ്ടും വിധം മനസ്സിലാക്കി ഉചിതമായ ശിക്ഷ വിധിക്കുവാന്‍ ഈ പാവത്താന്‍ വിനീതമായി അപേക്ഷിക്കുന്നു

    http://kulathumon.blogspot.com/

    ടിപ്പണി: യുറോപ്പിലെ തണുപ്പടിച്ച് ബുദ്ധി മരവിച്ചു അല്പം മന്ദബുദ്ധി ആയോ എന്ന് സംശയം ഉള്ളതിനാല്‍ കഠിനമായ ശിക്ഷയില്‍ നിന്നു ഒഴിവാക്കേണ്ട ...!!

    By Blogger ദീപക് രാജ്|Deepak Raj, at 3:16 PM  

  • ബ്ലോഗ്: http://beemapallyislam.blogspot.com/

    By Anonymous Anonymous, at 8:28 AM  

  • മാഷേ,ശെരിക്കും ദ് ന്താ സംഭവം??
    ''കെട്ടിപ്പൂട്ടിയേ '' എന്നു ഇടയ്ക്കിടെ കിടന്നു നെലവിളിച്ചിട്ടും ആരും
    കേട്ട ഭാവം പോലും കാണിക്കാതെ അപ്ലിക്കേഷന്‍ അയക്കുകയണല്ലോ.
    പ്ലീസ്,,, ഷട്ടര്‍ ഇടൂ......'കട അവധി' എന്നു വെറുതെ ബോര്‍ഡ്‌ മാത്രം തൂക്കാതെ..

    By Blogger മാനസ, at 12:49 AM  

  • ഇന്ന പിടിച്ചോ

    By Blogger Umesh Pilicode, at 2:05 AM  

  • തള്ളെ....! പയിലുകളെല്ലാം എന്തരു കീറലുകള്......മൊത്തം പുലികളാണ് കേട്ട.അമ്മേണ......ഞാന്‍ ആത്യാട്ടാണ് ബ്ലോഗുന്നത് ,സംഗതി polappu തന്ന കേട്ട
    http://karineermizhiyil.blogspot.com

    By Blogger സാദത്ത്‌ ഖലീഫ, at 9:21 AM  

  • ഉമേഷ്ജീ,

    എന്റെ ഭൂതവും, വർത്തമാനവും, ഭാവിയും ഒക്കെ ഒന്നു പറഞ്ഞു തരണേ....
    തത്തയെ കൂട്ടിൽ നിന്നും എടുത്തോളൂ.. ഞാൻ റെഡി.
    http://www.bloleep.blogspot.com/

    By Anonymous Anonymous, at 5:54 AM  

  • please include my blog in 'blogvarafalam'

    blog :jafarpulpally.blogspot.com
    name :jafar pulpally

    By Blogger Jafar s pulpally, at 4:30 AM  

  • എന്റെ ബ്ലോഗും വാരഫലത്തിനായി സമര്‍പ്പിക്കുന്നു
    http://nizhalvarakal.blogspot.com

    By Blogger ആറങ്ങോട്ടുകര മുഹമ്മദ്‌, at 3:15 AM  

  • തുടക്കമാണ്, അതു കൊണ്ടു തന്നെ അധികം നിരൂപിക്കാനുള്ള സത്ത ഇല്ല. എന്നാലും എന്റെ “നഗ്നനായ രാജാവിനെയും” സമർപ്പിക്കുന്നു !
    http://digambaratvam.blogspot.com/

    By Blogger നിർമുഖൻ, at 12:09 PM  

  • /www.harithachintha.blogspot.com

    By Blogger ഷിനോജേക്കബ് കൂറ്റനാട്, at 10:12 AM  

  • Please review my blog:
    www.malayalapathrika.blogspot.com

    By Anonymous Anonymous, at 9:06 PM  

  • എന്നെ കൂടി മെരുക്കി എടുക്കണേ..
    http://annus0nes.blogspot.in/

    By Blogger അന്നൂസ് , at 12:18 AM  

  • Please add my blog http://sudheerdas.blogspot.com

    By Blogger Sudheer Das, at 6:34 AM  

  • ഇതാണ് എന്റെ ബ്ലോഗ്‌ , മറ്റു ചിലത് കൂടി ഉണ്ട്. അത് പിന്നാലെ. വിമര്ശിക്കാം , നശിപ്പിക്കരുത്. നന്ദി.
    http://profkuttanadan.blogspot.in/

    By Blogger Prof.Mohandas K P, at 8:07 PM  

Post a Comment

<< Home