.comment-link {margin-left:.6em;}

ബ്ലോഗുവാരഫലം (Malayalam blog reviews)

Tuesday, May 24, 2005

ബ്ലോഗുവാരഫലം - 2 (മെയ് 15-21, 2005)

ഉപക്രമം

ഈയാഴ്ചത്തെ വാരഫലത്തില്‍ മലയാളം ബ്ലോഗുകളില്‍ കാണുന്ന അക്ഷരത്തെറ്റുകളെപ്പറ്റി എഴുതണമെന്നു കരുതിയിരുന്നു. അതിനുവേണ്ടി ബ്ലോഗുകളൊക്കെ ഒരു വട്ടം കൂടി മുഴുവനും വായിച്ചു് തെറ്റുകള്‍ സംഭരിക്കുകയും ചെയ്തിരുന്നു. പക്ഷേ ഇവയൊക്കെ ഒന്നിച്ചുകൂട്ടി ഒരു HTML table ആയി അവതരിപ്പിക്കാന്‍ ഒരുപാടു സമയമെടുത്തു. വരമൊഴിയുടെ യൂണിക്കോഡ് പരിഭാഷകന്റെ ചില അപാകതകളും, ബ്ലോഗറില്‍ പേസ്റ്റു ചെയ്യുമ്പോള്‍ ഉള്ള ചില ബുദ്ധിമുട്ടുകളുമാണു് പ്രധാനപ്രശ്നങ്ങള്‍.

അതിനാല്‍ ഈയാഴ്ചത്തെ വാരഫലത്തില്‍ അക്ഷരത്തെറ്റുകളെപ്പറ്റിയുള്ള ലേഖനം മാത്രമേ ഉള്ളൂ. സാഹിത്യകൃതികളെപ്പറ്റിയുള്ള നിരൂപണം അടുത്താഴ്ച.

അക്ഷരത്തെറ്റുകള്‍

ഈ ലേഖനത്തില്‍ താഴെപ്പറയുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്‌.
  1. അക്ഷരത്തെറ്റുകള്‍ : തെറ്റായ പ്രയോഗങ്ങളും വാക്കുകളും. മുഖ്യലേഖനങ്ങളിലും കമന്റുകളിലും ഉള്ള ഇത്തരം തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടൂ്‌.
  2. അച്ചടിത്തെറ്റുകള്‍ : ടൈപ്പു ചെയ്യുമ്പോള്‍ വരുത്തുന്ന തെറ്റുകള്‍. മുഖ്യലേഖനങ്ങളില്‍ മാത്രം തെരഞ്ഞിരിക്കുന്നു.
  3. ഉപകരണത്തെറ്റുകള്‍ : വരമൊഴി, കീമാന്‍ തുടങ്ങിയവ ഉപയോഗിക്കുന്നതുകൊണ്ടും ഏതെങ്കിലും യൂണിക്കോഡ്‌ ഫോണ്ടോ ബ്രൌസറോ ഉപയോഗിക്കുന്നതു കൊണ്ടുമുണ്ടാകുന്ന തെറ്റുകള്‍. ഇത്തരത്തിലുള്ള വളരെക്കുറച്ചു തെറ്റുകളേ ചൂണ്ടിക്കാട്ടിയിട്ടുള്ളൂ. അതും മുഖ്യലേഖനങ്ങളില്‍ മാത്രം.
  4. സംവൃതോകാരം തെറ്റായി ഉപയോഗിക്കല്‍ : ഇവ ചൂണ്ടിക്കാണിച്ചിട്ടേ ഇല്ല. കാരണം, ഏതു ശരി, ഏതു തെറ്റു്‌ എന്നും ഇന്നും തര്‍ക്കം നടന്നുകൊണ്ടിരിക്കുകയാണു്‌. എങ്കിലും സംവൃതോകാരത്തെ വിവൃതോകാരമായി എഴുതുന്ന രീതി ധാരാളം കാണുന്നുണ്ടു്‌. (ഈ രീതി പഴയ മലയാളത്തിലുണ്ടായിരുന്നു. പഴയ മലയാളം ബൈബിളുകളില്‍ ഇപ്പോഴും ഇതു കാണാം : "നിനക്കു എന്തു?" എന്നിങ്ങനെ.) അതു വളരെ ഭംഗി കുറഞ്ഞതായി തോന്നുന്നു. ഇതിനെപ്പറ്റി വിശദമായി "ശരിയും തെറ്റും" ബ്ലോഗില്‍ എഴുതാം.

എല്ലാ തെറ്റുകളും ചൂണ്ടിക്കാണിക്കാന്‍ പറ്റിയില്ല. കുറേ ബ്ലോഗുകള്‍ പരിശോധിച്ചു്‌ കുറേയെണ്ണം തയ്യാറാക്കി. അത്രമാത്രം. തെറ്റുകള്‍ കണ്ട ബ്ലോഗുകള്‍ കണ്ണികളായി ചേര്‍ത്തിട്ടുണ്ടു്‌. (കമന്റുകളിലുള്ള തെറ്റുകള്‍ (c) എന്നു ചേര്‍ത്തു സൂചിപ്പിച്ചിരിക്കുന്നു.) ‍ ഇതു പ്രസിദ്ധീകരിക്കുമ്പോഴേക്കും ഇതില്‍ പലതും തിരുത്തപ്പെട്ടിട്ടുണ്ടാവും.

മലയാളം ബ്ലോഗുകളെ അല്‍പമെങ്കിലും നന്നാക്കാന്‍ ഇതുപകരിക്കുമെങ്കില്‍ എന്റെ ശ്രമം ന്യായീകരിക്കത്തക്കതാണു്‌ എന്നു പ്രതീക്ഷിക്കുന്നു. ഇതില്‍ കാണുന്ന തെറ്റുകള്‍ ദയവായി ചൂണ്ടിക്കാണിക്കുക. അതുപോലെ അഭിപ്രായങ്ങളും അറിയിക്കുക. പ്രത്യേകിച്ചു്‌, ഈ അഭ്യാസം ഇനിയും വേണോ എന്നു്‌. എല്ലാം ഈ ലേഖനത്തിന്റെ കമന്റുകളായി ചേര്‍ക്കുക.

ഇനി തെറ്റുകള്‍. അക്ഷരമാലാക്രമത്തില്‍:

നം. തെറ്റു് ശരി എവിടെ?
1 അക്ഷയത്രിതീയ അക്ഷയതൃതീയ 1
2 അണ്ഠകടാഹം അണ്ഡകടാഹം 1
3 അധിക്രമിച്ചു അതിക്രമിച്ചു 1
4 അന്വേഷിചാല്‍ അന്വേഷിച്ചാല്‍ 1
5 അമേരിക്കകാര്‍ അമേരിക്കക്കാര്‍ 1
6 അശ്വത്വാമാവ്‌ അശ്വത്ഥാമാവ്‌ 1
7 ആക്ഖൊഷിക്കാന്‍ ആഘോഷിക്കാന്‍ 1(c)
8 ആനയെം ആനയേം 1
9 ആപാദചൂടം ആപാദചൂഡം 1
10 ആയില്ലെ ആയില്ലേ 1
11 ആവശ്യമില്ലലെ ആവശ്യമില്ലല്ലോ 1
12 ആഹ്ലദിച്ചടുത്തെത്തി ആഹ്ലാദിച്ചടുത്തെത്തി 1
13 ഉത്ഭോധിപ്പിച്ചു ഉദ്ബോധിപ്പിച്ചു 1
14 ഉപയൊഗിച്ചു ഉപയോഗിച്ചു 1
15 ഉപയോഗ്ഗമില്ലാത്ത ഉപയോഗമില്ലാത്ത 1
16 ഉപയോഗ്ഗിച്ചു ഉപയോഗിച്ചു 1
17 ഉപ്യോഗിച്ചു ഉപയോഗിച്ചു 1
18 എലാവര്‍ക്കും എല്ലാവര്‍ക്കും 1
19 എഴുത്തുകരണ്‌ എഴുത്തുകാരാണ്‌ 1
20 ഒടിച്ചൂ കളഞ്ഞല്ലോ ഒടിച്ചു കളഞ്ഞല്ലോ 1
21 ഓരോ പേജുകള്‍ ഓരോ പേജ്‌, എല്ലാ പേജുകള്‍ 1
22 ഔട്ട്സോഴ്സിങ്ങിറ്റെ ഔട്ട്സോഴ്സിങ്ങിന്റെ 1
23 കടലസുകള്‍ കടലാസുകള്‍ 1
24 കഥപാത്രങ്ങളുടെ കഥാപാത്രങ്ങളുടെ 1
25 കാറ്റയരികത്ത്‌ കാറ്റായരികത്ത്‌ 1
26 കാര്‍ശനമായി കര്‍ശനമായി 1
27 കുദ്രാണ്ടം കുന്ത്രാണ്ടം 1
28 കേരളമല്ലെ കേരളമല്ലേ 1
29 കോളാംബി കോളാമ്പി 1
30 ക്രിഷി കൃഷി 1
31 ക്രൊഡീകരണ ക്രോഡീകരണ 1
32 ഗൃന്ഥങ്ങള്‍ ഗ്രന്ഥങ്ങള്‍ 1(c)
33 ഗൃഹാത്വരതയുടെ ഗൃഹാതുരതയുടെ 1
34 ചമയ്ക്കന്‍ ചമയ്ക്കാന്‍ 1
35 ചിലക്ഷരങ്ങള്‍ ചില്ലക്ഷരങ്ങള്‍ 1
36 ചുള്ളീക്കട്‌ ചുള്ളിക്കാട്‌ 1
37 ചെംബു ചെമ്പു 1
38 ചെയ്യ്നുന്ന ചെയ്യുന്ന 1
39 ജീവിതത്ത്ന്റെ ജീവിതത്തിന്റെ 1
40 ഝാഢനം താഡനം 1
41 ടൂറിസംകാരല്ലെ ടൂറിസംകാരല്ലേ 1
42 താല്‌പര്യം താത്പര്യം, താല്‍പര്യം 1
43 തെറ്റിധരിക്കരുതു തെറ്റിദ്ധരിക്കരുതു്‌ 1
44 തോന്നത്തതിനാല്‍ തോന്നാത്തതിനാല്‍ 1
45 ദീര്‍ഘസുമംഗലീ ഭവഃ ദീര്‍ഘസുമംഗലീ ഭവ 1(c)
46 ദു:ഖം ദുഃഖം 1
47 ധീര്‍ഘവീക്ഷണം ദീര്‍ഘവീക്ഷണം 1
48 നമളെ നമ്മളെ 1
49 നാടൂമാകാം നാടുമാകാം 1
50 നിക്ഷുപ്തം നിക്ഷിപ്തം 1
51 നിറൂപകനെ നിരൂപകനെ 1
52 നുന്നും നിന്നും 1
53 നെറ്റിതടത്തില്‍ നെറ്റിത്തടത്തില്‍ 1
54 പത്രാതിപര്‍ പത്രാധിപര്‍ 1
55 പരിസ്തതി പരിസ്ഥിതി 1
56 പഴഞ്ജന്‍ പഴഞ്ചന്‍ 1
57 പാട്ടയിരുന്നു പാട്ടായിരുന്നു 1
58 പാവന്‍ പാവം 1
59 പിടിക്കതെ പിടിക്കാതെ 1
60 പിങ്കള പിംഗള, പിങ്ഗള 1
61 പിന്നെയൊ പിന്നെയോ 1
62 പിന്‍ബലമില്ലതേത്തന്നെ പിന്‍ബലമില്ലാതെ തന്നെ 1
63 പുകവലിച്ചല്‍ പുകവലിച്ചാല്‍ 1
64 പേടിതൊന്നിക്കുന്ന പേടി തോന്നിക്കുന്ന 1
65 പൊട്ടനേ പഠിപ്പിക്കാന്‍ പൊട്ടനെ പഠിപ്പിക്കാന്‍ 1
66 പോോകുകയായിരുന്നു പോകുകയായിരുന്നു 1
67 പോട്ടെ പോട്ടേ 1
68 പ്രസിദ്ധീകരികാന്‍ പ്രസിദ്ധീകരിക്കാന്‍ 1
69 ബ്ലോഗിണി ബ്ലോഗിനി 1, 2
71 ഭിഷ്വഗരന്‍ ഭിഷഗ്വരന്‍ 1
72 മടയില്‍ മടിയില്‍ 1
73 മണികുട്ടന്‍ മണിക്കുട്ടന്‍ 1
74 മനഃക്കൈ മനക്കൈ 1
75 ...മാറകണം ...മാറാകണം 1
76 മുന്‌കയ്‌ മുന്‍കൈ 1
77 മ്രിദുവയര്‍ മൃദുവയര്‍ 1
78 യധാര്‍ത്ഥ യഥാര്‍ത്ഥ 1(c)
79 യാദൃശ്ചികസംഭവം യാദൃച്ഛികസംഭവം 1(c)
80 രാജനുണുരുണ്ടതുപോലെ രാജനുരുണ്ടതുപോലെ 1
81 രൂഡമൂലം രൂഢമൂലം 1
82 ലാഭമത്രെ ലാഭമത്രേ 1
83 ലൊകം പെകുന്നതിനെതിരെ ലോകം പോകുന്നതിനെതിരെ 1
84 വന്ദ്യവയോദികന്‍ വന്ദ്യവയോധികന്‍ 1(c)
85 വയിക്കട്ടേ വായിക്കട്ടേ 1
86 വാര്‌ത വാര്‍ത്ത 1
87 വിഡ്ഡിത്തം വിഡ്ഢിത്തം 1
88 വിത്യാസം വ്യത്യാസം 1
89 വേഗ്ഗം വേഗം 1
90 ശബ്ദതാരവലി ശബ്ദതാരാവലി 1
91 ശിഷ്യനമാര്‍ ശിഷ്യന്മാര്‍ 1
92 ഷഢ്ജപഞ്ചമ ഷഡ്ജപഞ്ചമ 1
93 സഘാക്കളെ സഖാക്കളേ 1
94 സത്യഗ്രഹം സത്യാഗ്രഹം 1
95 സത്യാവസ്ത സത്യാവസ്ഥ 1
96 സാഥ്യമല്ല സാദ്ധ്യമല്ല 1
97 സാധാ സാദാ 1
98 സൌഭാഗ്യവതീ ഭവഃ സൌഭാഗ്യവതീ ഭവ 1(c)
99 സ്തലം സ്ഥലം 1, 2
101 സ്തിതി സ്ഥിതി 1
102 സ്പെറ്റെംബര്‍ സെപ്‌റ്റംബര്‍ 1
103 സൃഷ്ടാവ്‌ സ്രഷ്ടാവ്‌ 1

ഉപസംഹാരം

സാക്ഷാല്‍ വാരഫലക്കാരനെ വിമര്‍ശിച്ചു ക്ഷുരകനെഴുതിയ ലേഖനത്തിന്റെ അഭിപ്രായങ്ങളില്‍ "നമ്മള്‍ വാക്കുകളുടെ അളവുമാപിനികള്‍ ആകശത്തിലോട്ടു ഉയര്‍ത്തിപ്പിടിച്ച്‌ വലം കണ്ണ്‌ അടച്ച്‌ നോക്കാറില്ലല്ലൊ" എന്നു കണ്ടു. ഞാന്‍ ചെയ്യുന്നതുപോലെയുള്ള ഈ തെറ്റുതിരുത്തലും ഉദ്ദേശിച്ചിട്ടുണ്ടോ രാത്രിഞ്ചരാ?

26 Comments:

  • Umesh, valare manoharamaayirikkunnu. proof-readinginte importance ippozhaaN~ sarikkum manassilayath~. officil irunnu atikkunnathinal palappozhum rantamathu vayicchu nokkan samayam kittarilla. ee blogugaliloote ethra sooshmamayi katanuu pokan thankal kaniccha soumanasyathinu oraayiram nandi
    :)

    By Blogger rathri, at 12:47 AM  

  • Nice analysis!
    Except;
    102 സ്പെറ്റെംബര്‍ സെപ്റ്റെംബര്‍
    and your own ഞാന്‍ ചെയ്യുന്നതുപൊലെയുള്ള ഈ തെറ്റുതിരുത്തലും ഉദ്ദേശിച്ചിട്ടുണ്ടോ രാത്രിഞ്ചരാ?

    By Blogger aneel kumar, at 12:59 AM  

  • തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു തരാന്‍ ഉമേഷിനു സന്മനസ്സുണ്ടെങ്കില്‍ തിരുത്താന്‍ തീര്‍ച്ചയായും എനിക്ക്‌ മനസ്സുണ്ട്‌. തെറ്റുകള്‍ അധികവും അശ്രദ്ധ മൂലമാണ്‌. കുറച്ച്‌ യൂണികോഡിന്റെ പ്രശ്നവും. (അറിവില്ലായ്മയുടെ കാര്യം ഉറക്കെ പറയരുതല്ലോ)
    നന്ദി
    സ്നേഹപൂര്‍വ്വം

    By Blogger SunilKumar Elamkulam Muthukurussi, at 1:02 AM  

  • എന്റെ തെറ്റില്‍ "വേഗ്ഗം " എന്നു കാണിച്ചിട്ടുണ്ടല്ലൊ. അതു അങ്ങിനെയേ വരുന്നുള്ളു.ഗ എന്നു വരുന്നില്ല.വരമൊഴിയില്‍ .എന്തായാലും നന്ദി.പിന്നെ അദ്യത്തേതും അങ്ങിനെയേ വരുന്നുള്ളു.ഇനി ശ്രദ്ധിക്കാം.

    By Blogger സു | Su, at 6:08 AM  

  • സൂര്യഗ്ഗായത്രി ഗ്ഗ ഗ്ഗ എന്നെഴുതുന്നത് ഞാന്‍ ആദ്യമേ ഗ്ഗൌരവമായി ശ്രദ്ധിച്ചിരുന്നു.

    ആദ്യം വേഗത്തിനു പിന്നെയും വേഗം കൂട്ടാനാവും വേഗ്ഗം എന്നെഴുതുന്നത് എന്നാണ്‌ കരുതിയിരുന്നത്. പിന്നെ തോന്നി capital G അറിയാതെ വരുന്നതുകൊണ്ടാവും എന്ന്‌.
    വരമൊഴിയില്‍ ga എന്നടിക്കുമ്പോള്‍ ഗ എന്നു വരാനേ ന്യായമുള്ളൂ. അറിയാതെ vEGam എന്നാണോ അടിക്കാറ്‌? അങ്ങനെയല്ലെങ്കില്‍ പറയണം!‍

    പിന്നെ, മറ്റൊരു കാര്യം:
    എലിയെപ്പേടിച്ച് ഇല്ലം ചുടണോ? ചിലപ്പോളൊക്കെ നമുക്കു anonymous-ന്‍റെ ആവശ്യവും വേണ്ടിവരില്ലേ? തീരെ അസഹ്യമാവുന്ന ഒരവസ്ഥയില്‍ പോരേ ഈ നിരോധനം?
    [പലപ്പോഴും പലതും പറയാന്‍ സ്വന്തം identity തന്നെ തടസ്സമാകാറില്ലേ?]

    എന്‍റെ രണ്ടു തെറ്റുകളും ഇത്ര സൂക്ഷ്മമായി കണ്ടുപിടിച്ചതിനു നന്ദിയുണ്ട്. രണ്ടും അശ്രദ്ധയുടെ മക്കളാണ്‌. എങ്കിലും ഇതയും ഭീകരനായ ഒരു കശാപ്പുകാരന്‍റെ അടുത്തുനിന്നും വെറും രണ്ടു മുറിപ്പാടു മാത്രം വാങ്ങി എന്‍റെ ആട്ടിന്‍കുട്ടികള്‍ രക്ഷപ്പെട്ടല്ലോ എന്നാലോചിക്കുമ്പോള്‍ അവിശ്വസനീയതയും അഹങ്കാരവും തോന്നുന്നു!

    By Blogger viswaprabha വിശ്വപ്രഭ, at 7:48 AM  

  • സൂര്യയുടെ ഗ്ഗ ഒരു "മനോരമ" ബഗ്ഗ് ആകുവാനെ തരമുള്ളു. ചില സിസ്റ്റംസില്‍ മനോരമ ഫോണ്ടിനു് "ഗ" എന്ന അക്ഷരം പ്രദര്‍ശിപ്പിക്കുവാന്‍ കഴിയാറില്ല. സൂ പ്രത്യേകിച്ചും വരമൊഴിയില്‍ മനോരമ ഫോണ്ട് ആണു ഉപയോഗിക്കുന്നതെങ്കില്‍ "ഗ" നഷ്ടപ്പെട്ടതറിഞ്ഞ് "ഗ്ഗ" അടിക്കുകയും, പിന്നെയവര്‍ അത് export ചെയ്യുമ്പോള്‍ ലഭിക്കുന്ന യൂണികോഡ് ടെക്സ്റ്റിലും ആ തെറ്റ് കടന്നുകൂടുകയും ചെയ്യുന്നു... ഞാനൊരു ഊഹം പറഞ്ഞെന്നേയുള്ളൂ. തള്ളുകയും ആവാം കൊള്ളുകയുമാവാം (തല്ലരുത്)

    ഉമേഷ്,
    വാരഫലം മികവു പുലര്‍ത്തുന്നു എന്നു പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ... മോഹന്‍ലാല്‍ സ്റ്റൈലില്‍ പറയുകയാണെങ്കില്‍, വാരഫലമില്ലാതെ പിന്നെയെന്തു ബ്ലോഗിങ് എന്നായിരിക്കുന്നു എന്റെ ചിന്തകള്‍.

    By Blogger രാജ്, at 1:39 PM  

  • അനിലേ,

    സെപ്‍റ്റെംബര്‍ എന്നെഴുതിയാല്‍ സെപ്റ്റെംബര്‍ എന്നായിപ്പോകുന്നതു് അഞ്ജലിയുടെ പ്രശ്നമാണു്. septembar എന്നതിനു പകരം sep_tembar എന്നടിച്ചാല്‍ സംഗതി ശരിയാകും. പക്ഷേ അതു ശരിയാണോ? അഞ്ജലി ശരിയായി വരുമ്പോള്‍ 'പ്റ്റ' ഒരു കൂട്ടക്ഷരമായിത്തന്നെ കാണുന്നതല്ലേ ഭംഗി?

    ഇതു് എല്ലാ കൂട്ടക്ഷരങ്ങള്‍ക്കും ഉള്ള പ്രശ്നമാണെന്നു തോന്നുന്നു. ഏതായലും ഞാന്‍ അതു പാതിമനസ്സോടെ ശരിയാക്കിയിട്ടുണ്ടു്.

    സു,
    സുവിന്റെ വേഗ്ഗപ്രശ്നം പെരിങ്ങോടന്‍ പറഞ്ഞതാണെന്നു തോന്നുന്നു. വരമൊഴിയില്‍ വേറെയൊരു ഫോണ്ട് ഉപയോഗിച്ചു പ്രൂഫ്റീഡിങ്ങ് നറ്റത്തിയാല്‍ എല്ലാം ശുഭം!

    വിശ്വം,
    വാരഫലം പുതിയ ബ്ലോഗായതിനാല്‍ സെറ്റിങ്സില്‍ അധികവും മാറ്റിയിരുന്നില്ല. അതുകോണ്ടാണു് അശരീരികളെ അകറ്റിനിര്‍ത്തിയതു്. വേണമെങ്കില്‍ അയിത്തം എറ്റുത്തുകളയാം. കണ്ടന്‍മാഷ് ഇനിയും വരുമോ?

    ക്ഷുരകരേ,
    വര്‍ഷങ്ങളായി തെറ്റു കണ്ടാല്‍ പറയുക എന്നൊരു സ്വഭാവമുള്ളതുകൊണ്ടു തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതു പലര്‍ക്കും ഇഷ്ടപ്പെടില്ല എന്നു മനസ്സിലാക്കിയിട്ടുണ്ടു്. അതുകൊണ്ടാണു് അങ്ങനെ ചെയ്യാഞ്ഞതു്. അങ്ങനെ ചെയ്യുന്നതാണു് എനിക്കും സൌകര്യം. ആര്‍ക്കും എതിരില്ലെങ്കില്‍ ഓരോ ബ്ലോഗിലെയും തെറ്റുകള്‍ നിരത്തിക്കാണിക്കാം. എന്തു പറയുന്നു?

    ലിങ്കിലെ തെറ്റു തിരുത്താം. എങ്ങനെ വന്നെന്നു് ഒരു പിടിയും ഇല്ല.

    സുനില്‍, രാത്രിഞ്ചരന്‍ & പെരിങ്ങോടന്‍,
    നന്ദി.

    അപ്പോള്‍ വല്ലപ്പോഴും ഇതുപോലെയുള്ള തെറ്റുതിരുത്തുകള്‍ പ്രതീക്ഷിക്കാം.

    By Blogger ഉമേഷ്::Umesh, at 6:42 PM  

  • ഉമേഷ്‌, അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിന്‌ നന്ദി. ഒരു കാര്യം കൂടി. വാക്കുകളുടെ പ്രയോഗവും വാചകങ്ങളുടെ ഘടനയും, അതിലെ തെറ്റുകള്‍ കൂടി കാണിച്ചുതന്നൂടേ?
    (ആത്മഗതം: കരിമ്പടപൊതപ്പുകാരന്‌ ഇരിക്കാന്‍ സ്ഥലം കൊടുത്തപ്പോള്‍ കിടക്കണം)

    By Blogger SunilKumar Elamkulam Muthukurussi, at 10:31 PM  

  • വരമൊഴിയുണ്ടാക്കുന്ന തെറ്റുകളെ പറ്റി കൂടുതല്‍ ഒന്നും കണ്ടില്ലല്ലോ.. അതും എഴുതണം.

    By Blogger Cibu C J (സിബു), at 10:39 PM  

  • വിശദമായ അപഗ്രഥനം.

    കഷ്ടിച്ചു രക്ഷപെട്ടതിന്റെ ഒരാശ്വാസമേ..!!

    --ഏവൂരാന്‍.

    By Blogger evuraan, at 12:54 AM  

  • evoo.. ithilum eLuppa vazhiyunT~. blOgicchalallE thetupatoo?

    By Blogger SunilKumar Elamkulam Muthukurussi, at 12:57 AM  

  • സിബു,
    വരമൊഴി മൂലവും കീമാന്‍ മൂലവും ഉണ്ടാകുന്ന അക്ഷരത്തെറ്റുകളെപ്പറ്റി എഴുതണമെന്നു തന്നെയായിരുന്നു പ്ലാന്‍. സമയമില്ലാത്തതുകൊണ്ടു പറ്റിയില്ല. ഉടനെ എഴുതാം.

    ഇള വന്നുവെന്നറിഞ്ഞു. അഭിനന്ദനങ്ങള്‍! തിരക്കിനിടയിലും മലയാളത്തിനുവേണ്ടി സമയം കണ്ടെത്തുന്നതില്‍ സന്തോഷം. ഞാന്‍ ഉടനെതന്നെ വിളിക്കുന്നുണ്ടു്.

    By Blogger ഉമേഷ്::Umesh, at 8:29 AM  

  • സുനില്‍,
    അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിക്കുവാന്‍ എളുപ്പമാണു്. വാക്യഘടനയിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുക അത്ര എളുപ്പമല്ല. മാത്രമല്ല, ഏതു ശരി, ഏതു തെറ്റ് എന്നതിനെപ്പറ്റി തര്‍ക്കങ്ങള്‍ കൂടുതലുണ്ടാവുകയും ചെയ്യും.

    എന്റെ ഗദ്യത്തെപ്പറ്റി എനിക്കു തന്നെ വലിയ മതിപ്പില്ല. അനാവശ്യമായ വളച്ചുകെട്ടലുകള്‍ ഉണ്ടെന്നൊരു തോന്നല്‍. സ്വയം നന്നായിട്ടു വേണ്ടേ മറ്റുള്ളവരെ നന്നാക്കാന്‍?

    എന്റെ കൃതികളെ ആരാ ഒന്നു വിമര്‍ശിക്കുക?

    - ഉമേഷ്

    By Blogger ഉമേഷ്::Umesh, at 8:35 AM  

  • അപ്പൊള്‍ അക്ഷരശുദ്ധിയില്ലാത്തത് ഞാന്‍ മാത്രമല്ല. അക്ഷരശൂന്യനായ എന്‍റെ അക്ഷരവീഴ്ചകള്‍ തിരുത്തിയതില്‍ ഉമേഷിനോട് ഞാന്‍ കടപേട്ടിരിക്കുനു. ഈ കര്മ്മം ഭാവിയിലും തുടരും എന്ന് കരുതുന്നു.

    By Blogger Kaippally, at 10:54 PM  

  • ഉമേഷ് സാര്‍,
    ഇവിദെ അഭിപ്രായം എഴുതാന്‍ വേണ്ടിയാണു ബ്ലോഗില്‍ ID എടുത്തത്. അപ്പോള്‍ എനിക്കും എന്തങ്കിലുമൊക്കെ എഴുതാമെന്നു തോന്നി. ഇനിയും തുടങ്ങിയിട്ടില്ല.
    പണ്ടൊക്കെ കലാകൗമുദിയില്‍ സ്ഥിരമായി സാഹിത്യ വാരഫലം വായിക്കാറുണ്ടായിരുന്നതാണു താങ്കളുടെ ബ്ലോഗ് വാരഫലം വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്. അതൊരു തരം addiction തന്നെ ആയിരുന്നു എനിക്ക്. അദ്ദേഹതിന്റെ എല്ലാ അഭിപ്രായങ്ങളൊടും യോജിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും അതു വായിക്കാന്‍ വേണ്ടി മാത്രം സുഹ്റ്ത്തിന്റെ വീട്ടിലേക്കു ഓടിച്ചെല്ലുമായിരുന്നു. മറ്റൊരു തരത്തിലും നമുക്കു അറിയാന്‍ കഴിയാത്തത്രയും എഴുത്തുകാരെക്കുരിച്ചും അവരുടെ രചനകളെക്കുറിച്ചും അറിയാനുള്ള ഒരിടമായിരുന്നു അന്നു സാഹിത്യ വാരഫലം. ഇവിടെ താങ്കളുടെ ബ്ലോഗ് വാരഫലവും ഏകദേശം അതേ ഗുണം ചെയ്യുന്നുണ്ട്. മലയാളത്തിലെ പ്രധാനപ്പെട്ട എല്ലാ ബ്ലൊഗുകളെയും പരിചയപ്പെടാന്‍ ഇവിടെ വന്നാല്‍ മാത്റം മതി.
    താങ്കളുടെ പ്രയത്നത്തിനു നന്ദി.
    കൂടെ എല്ലാ ഭാവുകങ്ങളും.

    By Blogger മണി | maNi, at 5:08 AM  

  • കൈപ്പള്ളിക്കു്,

    സത്യം പറയട്ടേ. താങ്കളുടെ ബ്ലോഗില്‍ അക്ഷരത്തെറ്റുകള്‍ കുറേ കൂടുതലുണ്ടു്. അതിന്റെ ഒരു ചെറിയ അംശമേ ഞാന്‍ ചൂണ്ടിക്കാട്ടിയുള്ളൂ. ടൈപ്പിങ്ങിലുള്ള തെറ്റുകളാണു് അധികവും. (അല്ലെങ്കില്‍ "മാഘേ മേഘേ ഗതം വയഃ" എന്നു മല്ലിനാഥന്‍ വിലപിച്ചതുപോലെ "കൈപ്പള്ളിബ്ലോഗില്‍ ഗതം വയഃ" എന്നു്എനിക്കു് എഴുതേണ്ടി വരും. :-)) ലേഖനങ്ങള്‍ ഒന്നു പ്രൂഫ് വായന നടത്തുന്നതു നന്നായിരിക്കും. യൂണിക്കോഡിനുവേണ്ടിയുള്ള സന്ധിയില്ലാത്ത സമരം നയിക്കുന്ന താങ്കളുടെ ലേഖനങ്ങള്‍ ഞങ്ങള്‍ക്കു പലര്‍ക്കും അയച്ചുകൊടുക്കാനും പലയിടത്തും ഉദ്ധരിക്കാനുമുണ്ടു്. അക്ഷരത്തെറ്റുകള്‍ ഒരുപാടുണ്ടെങ്കില്‍ ആരും അതിനു മടിക്കും.

    ബാക്കിയുള്ളവരുടെ ബ്ലോഗുകളില്‍ തെറ്റുകള്‍ താരതമ്യേന കുറവാണു്. കയ്യബദ്ധങ്ങളാണു് അധികവും.

    മണിക്കു്,

    സാഹിത്യവാരഫലത്തിന്റെ പരപ്പു് ഇവിടെ പ്രതീക്ഷിക്കരുതു്. എം. കൃഷ്ണന്‍ നായര്‍ വായിച്ചതിന്റെ നൂറിലൊന്നു പോലും ഞാന്‍ വായിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഗദ്യശൈലിയും എനിക്കില്ല. ഒരാഴ്ചത്തെ മികച്ച കൃതികള്‍ ഒന്നിച്ചറിയാന്‍ ഒരിടം എന്ന നിലയില്‍ ഇതു് ഉപയോഗപ്രദമാവും എന്നു പ്രതീക്ഷിക്കുന്നു. അതില്‍ക്കൂടുതലൊന്നുമില്ല. ഒഴുക്കന്‍ വായനയും ഒഴുക്കന്‍ നിരൂപണവും മാത്രമേയുള്ളൂ. ദിവസം പത്തു മണിക്കൂറോളം ജോലി ചെയ്യേണ്ടിവരുന്ന ഒരാളുടെ ഒഴിവുസമയത്തില്‍ നിന്നു് ഇതില്‍ക്കൂടുതല്‍ എന്തു കിട്ടാന്‍? കൃഷ്ണന്‍ നായരുടെ ഫുള്‍ ടൈം ജോലി വാരഫലമെഴുത്താണെന്നും ആലോചിക്കണം.

    - ഉമേഷ്

    By Blogger ഉമേഷ്::Umesh, at 6:30 AM  

  • Umesh,
    blog4commentsil Mannu vinte link sheriyalla. Mannuvinte bloginte name MINDBUG ennaanu. hackr ennathu vere aaludethu aanu. Peringodante blogil commentsl Mannuvinte link undu.

    By Blogger സു | Su, at 9:29 AM  

  • ഉമേഷ്‌, ചെറിയൊരു കുറിപ്പ്‌: സാക്ഷാല്‍ വാരഫലക്കാരന്‍ ഒരു കോളേജ്‌ പ്രൊഫസ്സര്‍ ആണ്‌. അതിനാല്‍ അദ്ധ്യാപകവൃത്തിയും വാരഫലമെഴുത്തും ഉണ്ട്‌. ഇപ്പൊ അടിത്തൂണ്‍ പറ്റിയതിനാല്‍ വാരഫലം മാത്രം എന്നത്‌ ശരി. കഴിഞ്ഞ 20-25 കൊല്ലമായി ഉണ്ടല്ലൊ ഈ കോളം.
    അല്ലെങ്കിലും എന്തിനു നാം കമ്പാരിസണ്‍ നടത്തുന്നു? നളനു വേറെ കര്‍മ്മം, നമുക്കു കര്‍മ്മം വേറെ.

    By Blogger SunilKumar Elamkulam Muthukurussi, at 3:07 AM  

  • സര്‍,
    ഒരു comparison എന്റെ ഉദ്ദേശമായിരുന്നില്ല. അദ്ദെഹത്തിന്റെ വാരഫലം പൊലെത്തന്നെ താങ്കളുടെ ബ്ലോഗ് വാരഫലവും ഉപയോഗപ്രദമാണെന്നു മാത്രമേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളു. എല്ലാ ബ്ലോഗുകളും വായിക്കണമെങ്കില്‍ തന്നെ എത്ര വിഷമമാണെന്നു ഞാന്‍ അറിയുന്നുണ്ട്. അപ്പൊള്‍ അവയെക്കുറിച്ചു എഴുതാനും തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കാനും കഴിയുന്നതു ഒരു വലിയ കാര്യം തന്നെയാണ്. അതും താങ്കളുടെ ജോലിതിരക്കിനിടയില്‍.

    By Blogger മണി | maNi, at 7:04 AM  

  • ഉമേഷ്,
    എന്റെ പഴയ കമന്റിലെ ഒരു കാര്യം താങ്കള്‍ ശ്രദ്ധിച്ചില്ലേ?
    'പൊലെ'
    Quote:
    ഞാന്‍ ചെയ്യുന്നതുപൊലെയുള്ള ഈ തെറ്റുതിരുത്തലും...

    By Blogger aneel kumar, at 10:21 AM  

  • ഭൂലോകത്തിന്റെ വിവിധകോണുകളിലിരിയ്ക്കുന്ന ഒരു കൂട്ടം ഭാഷാസ്നേഹികളുടെ ഈ നിസ്വാര്‍ത്ഥ സേവനം എങ്ങനെ കാണാതിരിക്കും?

    കെവിന്‍, സിബു തുടങ്ങി എല്ലാവര്‍ക്കും ഭാവുകങ്ങള്‍. നിങ്ങളുടെ "ബൂലോഗം" ഇനിയും വളരട്ടെ!

    സുനില്‍ പറഞ്ഞാണ്‌ ഇതിനെപ്പറ്റി അറിയുന്നത്‌.
    സ്നേഹപൂര്‍വ്വം
    റെയിന്‍ബോ ബുക്ക്‌ പബ്ലിഷേഴ്സ്‌, ചെങ്ങന്നൂര്‍, കേരളം
    http://rainbow-books.com

    By Blogger SunilKumar Elamkulam Muthukurussi, at 1:49 AM  

  • അനിലിനു്,

    എന്റെ "പൊലെ"യെ തിരുത്തിയതിനു നന്ദി.

    ആദ്യം മനസ്സിലായില്ല, കേട്ടോ!

    - ഉമേഷ്

    By Blogger ഉമേഷ്::Umesh, at 6:01 PM  

  • ഉമേഷ്,
    "ആദ്യം മനസ്സിലായില്ല, കേട്ടോ!" എന്ന വരി ശരിക്കും ഒരു പോസ്റ്റിങ്ങ് പോലെ തോന്നി. ആര്‍ജ്ജവം ('ജ' മതിയായിരുന്നോ?) എന്ന വാക്കിന്റെ അര്‍ത്ഥം ആ വരിയില്‍ നിന്ന്‍ മനസിലായി.
    സന്തോഷം.

    By Blogger aneel kumar, at 1:32 AM  

  • Money(?), You are right! Pls see the previous bloggs and comments also

    By Blogger SunilKumar Elamkulam Muthukurussi, at 2:39 AM  

  • Advice, like gifts, are meant for giving, not for using. :-)

    By Blogger Shiju, at 3:44 AM  

  • hi umesh its very good to avoid common mistakes while coming in malayalam editing.

    By Blogger sudeeb, at 9:27 PM  

Post a Comment

<< Home