ബ്ലോഗുവാരഫലത്തിലെ ബ്ലോഗുകള്‍
അതിനാല്‍ ഞാന്‍ താഴെപ്പറയുന്ന ബ്ലോഗുകളെപ്പറ്റി അഭിപ്രായം പറയാന്‍ തീരുമാനിച്ചു. ഇവയില്‍ ഏതെങ്കിലും ഒഴിവാക്കണമെങ്കിലോ പുതിയതു ചേര്‍ക്കണമെങ്കിലോ അറിയിക്കുക - ഇതിനു കമന്റടിച്ചോ എനിക്കു് (umesh65nair അറ്റ് gmail.com) ഒരു എഴുത്തയച്ചോ.
- പോളിന്റെ ജാലകവും അതിനോടു ചേര്‍ന്ന മറ്റു പേജുകളും.
- പെരിങ്ങോടന്റെ എന്റെ ലോകവും, കഥകളും, സമകാലികവും.
- സുനിലിന്റെ വായനശാല.
- രാത്രിഞ്ചരന്റെ നിശാസഞ്ചാരം.
- വിശ്വപ്രഭയുടെ വിശ്വം ബ്ലോഗ്.
- സൂവിന്റെ സൂര്യഗായത്രി.
- കെവിന്റെ കെവിനും സിജിയും.
- ഏവൂരാന്റെ എന്റെ മലയാളം.
- സിബുവിന്റെ കുഞ്ഞിപ്പാട്ടുകള്‍.
- അനിലിന്റെ അക്ഷരം
അക്ഷരശ്ലോകം, Varamozhi FAQ, Linux and Malayalam എന്നിവയെയും വല്ലപ്പോഴും പരാമര്‍ശിക്കാം.
മറ്റൊന്നുകൂടി. അക്ഷരത്തെറ്റു ചൂണ്ടിക്കാട്ടുമെന്നു പറഞ്ഞതു് ഓരോ ബ്ലോഗിലെയും തെറ്റുകള്‍ വിസ്തരിക്കുമെന്നല്ല. "ഈയാഴ്ചത്തെ അക്ഷരത്തെറ്റുകള്‍" എന്നൊരു ലേഖനം എല്ലാ ആഴ്ചയും ഉണ്ടാവും. പോയ ആഴ്ചയിലെ ഏറ്റവും മികച്ച (?) തെറ്റുകള്‍ ബ്ലോഗിന്റെ പേരു വെയ്ക്കാതെ അതില്‍ പരാമര്‍ശിച്ചേക്കും. അത്രമാത്രം. നല്ല മലയാളം എഴുതാനും തെറ്റുകള്‍ തിരുത്താനും അതു് ഒരു പ്രചോദനമാകും എന്നു പ്രതീക്ഷിക്കുന്നു.
അടുത്ത ചൊവ്വാഴ്ച ആദ്യത്തെ വാരഫലം പ്രതീക്ഷിക്കാം.
6 Comments:
ഒരു സംശയം കൂടി. വാരഫലത്തിലേക്ക് articles മറ്റുള്ളവര്‍ക്കു കൂടി contribute ചെയ്യാന്‍ പറ്റുമോ? comments എല്ലാവര്‍ക്കും എഴുതാം എങ്കില്‍ക്കൂടി.
പിന്നെ ഈ ബ്ലോഗ് മനോജിന്റെ മേളത്തില്‍ വന്നിട്ടില്ല്യ ഇതുവരെ. അതെന്താ? ഞാനണെങ്കില്‍ അതുനോക്കിയാണ് വിവരങ്ങള്‍ അറിയുന്നത്
By
SunilKumar Elamkulam Muthukurussi, at 11:24 PM
Sunil,
blog avite undutto. kandille ithuvare?
Su.
By
സു | Su, at 12:16 AM
umEsh, manOjum katha ezhuthi thuTangiyiTTunT~. athukooTi vEnTE namukkeevaarabhalatthil?
By
SunilKumar Elamkulam Muthukurussi, at 7:21 AM
ഞാന്‍ ഒരു തുടക്കക്കാരനാണെ.. അതുകൊണ്ടു ഒന്നു ശ്രദ്ധിച്ചോളുട്ടൊ..തെറ്റുകള്‍ കഴിന്നതും കുറയ്ക്കാന്‍ ശ്രമിക്കാം. പക്ഷെ പോസ്റ്റ് ചെയ്യുമ്പോള്‍ ചെറിയ മാറ്റങ്ങള്‍ വരുന്നു. അതിന് എന്താണ് ചെയ്യുക. കലാകൌമുദി വാരഫലത്തിന് ശേഷം ഒരു തുടര്‍ച്ചയായ ഒരു ഉപയോഗപ്രദമായ വിമര്‍ശനവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ
രാജു. കോമത്ത്.
By
ഞാന്‍ ഇരിങ്ങല്‍, at 7:34 AM
ഉമേഷ്ജി, ക്ഷുരകവേദത്തിന്റെ കണ്ണി (ലിങ്ക്)കൊടുത്തിരിക്കുന്നത് ശരിയല്ലല്ലോ?. അതില്‍ കൂടി കാണുന്നത് മുഴുവന്‍ അശ്ലീലമാണ്. ഏറ്റവും മ്ലേച്ഛമായ ഒരു ബ്ലോഗ്.തെറ്റു പറ്റിയതാണെങ്കില്‍ തിരുത്തു. ആരോ ക്ഷുരകനെ വേല വെച്ചതാണെന്ന് തോന്നുന്നു.
By
അനംഗാരി, at 10:10 AM
kalakki
By
ഷാനി, at 9:54 PM
Post a Comment
<< Home