ബ്ലോഗുവാരഫലം തുടങ്ങുന്നു
മലയാളത്തിലുള്ള ബ്ലോഗുകളെ നിരൂപണം ചെയ്യുന്ന ഒരു ബ്ലോഗ് തുടങ്ങുകയാണു്.
ഈ ബ്ലോഗിനെപ്പറ്റി:
- വാരഫലം എന്നു പേരിലുണ്ടെങ്കിലും എല്ലാ ആഴ്ചയിലും ഇതുണ്ടാവണമെന്നോ ആഴ്ചയില്‍ ഒന്നേ ഉണ്ടാവൂ എന്നോ നിര്‍ബന്ധമില്ല. എനിക്കു സമയവും മനസ്സും ഉള്ളപ്പോഴൊക്കെ ഇതു പ്രതീക്ഷിക്കാം.
- എല്ലാ മലയാളബ്ലോഗുകളെയും കയറി വധിക്കാന്‍ ഉദ്ദേശിക്കുന്നില്ല. വെറുതെയെന്തിനു വടി കൊടുത്തു് അടി വാങ്ങണം? തന്റെ ബ്ലോഗ് നിരൂപണം ചെയ്യണമെന്നുള്ള അപേക്ഷ കിട്ടിയാലേ അതിനെ പരിഗണിക്കുകയുള്ളൂ. എപ്പോഴെങ്കിലും വധം മതിയായെന്നു തോന്നിയാല്‍ അതു നിര്‍ത്തുകയുമാവാം.
- അപേക്ഷകള്‍ ഈ ബ്ലോഗിന്റെ ഏറ്റവും മുകളിലുള്ള ലേഖനത്തിന്റെ കമന്റുകളായി എഴുതുക. നിങ്ങളുടെ പേരും, ബ്ലോഗിന്റെ പേരും ബ്ലോഗിന്റെ URL-ഉം കൊടുക്കുക. മനോജിന്റെ മേളം ബൂലോകച്ചുരുളിലുള്ള മലയാളം ബ്ലോഗുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.
- നിങ്ങളുടെ എല്ലാ പോസ്റ്റുകളെയും പറ്റി അഭിപ്രായം പറയണമെന്നില്ല. എഴുതണമെന്നു തോന്നുന്നവയെപ്പറ്റി മാത്രം. ഒരു പോസ്റ്റിനെപ്പറ്റി എഴുതിയില്ലെങ്കില്‍ അതു് എനിക്കു് ഇഷ്ടപ്പെട്ടില്ല എന്നു ദയവായി കരുതരുതു്.
- വധം എന്നു മുകളില്‍ പറഞ്ഞെങ്കിലും വധിക്കാന്‍ എനിക്കു് ഉദ്ദേശ്യമില്ല. നമ്മളൊക്കെ എഴുത്തില്‍ തുടക്കക്കാരെന്നു മനസ്സിലാക്കി അഭിപ്രായം പറയുക മാത്രമേ ഉള്ളൂ. നല്ലതിനെ പ്രശംസിക്കുകയും ചെയ്യും.
- എങ്കിലും, അക്ഷരത്തെറ്റുകളും പ്രയോഗവൈകല്യങ്ങളും നിര്‍ദ്ദാക്ഷിണ്യമായി ചൂണ്ടിക്കാണിക്കും. അതില്‍ വിഷമമുണ്ടെങ്കില്‍ ദയവായി അപേക്ഷ നല്‍കാതിരിക്കുക.
ഈ ബ്ലോഗുവാരഫലത്തിലേക്കു് എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിച്ചുകൊള്ളുന്നു.


10 Comments:
"ഹാര്‍ദ്ദമായി" -haarddavam, vEnTE? vEli chaaTukayalla TTo.
By
-സു-|Sunil, at 11:26 PM
സുനില്‍,
ഹാര്‍ദ്ദം തന്നെയാണു ശരി. http://rightnwrong.blogspot.com/2005/05/blog-post.html എന്ന ലേഖനം കാണുക.
- ഉമേഷ്
By
ഉമേഷ്::Umesh, at 1:42 PM
ഇനീയെന്നുകാണും നമ്മള്‍?
By
.::Anil അനില്‍::., at 6:46 AM
www.feesabeel.blogspot.com
By
ibnu subair, at 9:11 PM
സുഹ്രുത്തേ,
ഞാന്‍ ഒരു പുതിയ കാര്‍ട്ടൂണ്‍ ബ്ലൊഗ് തുടങിയിട്ടുണ്‍ട്.ദയവായി സന്ദര്‍ശിക്കുമല്ലോ....
അനുരാജ്.കെ.ആര്‍
തേജസ് ദിനപ്പത്രം
www.cartoonmal.blogspot.com
By
anuraj, at 7:07 AM
www.gopimangalath.multiply.com
www.ottavarikadakal.wordpress.com
www.nischayammonthly.blogspot.com
www.nischayamartgallery.blogspot.com
By
ottavarikathakal, at 10:39 PM
http://chaithram-new.blogspot.com
http://harithachithrangal.com
By
ചൈത്രം, at 2:06 AM
This comment has been removed by the author.
By
ചൈത്രം, at 2:08 AM
http://harithachithrangal.blogspot.com
By
ചൈത്രം, at 2:11 AM
best wishes
goldenjokesbooks
By
ottavarikathakal, at 10:03 PM
Post a Comment
Links to this post:
Create a Link
<< Home